തൃശൂർ: നിയന്ത്രണം വിട്ട മാരുതി ഓമ്നി വാൻ ബൈക്കിലേക്ക് പാഞ്ഞു കയറി തമിഴ്‌നാട്ടിലെ സേലത്ത് രണ്ടു മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. പന്തളം, മെഡിക്കൽ മിഷൻ പുത്തൻവിളയിൽ റ്റി.എ.ശിബിലിയുടെ മകൻ മുഹമ്മദ് നിയാസ് (22), തൃശൂർ ചെറുത്തുരുത്തി കറുപ്പം വീട്ടിൽ മുസ്തഫയുടെ മകൻ ഇജാസ് അഹമ്മദ് (22) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30ന് സേലം മേച്ചൂർ പൊലീസ് സ്റ്റേഷന് സമീപം ഇവർ സഞ്ചരിച്ച് ബൈക്കിലേക്ക് തമിഴ്‌നാട് സ്വദേശിയുടെ കാർ നിയന്ത്രണം വിടിച്ച് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അടുത്ത ട്രാക്കിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഇരുവരും ബംഗളൂരുവിൽ പഠിക്കുകയായിരുന്നു.

മുഹമ്മദ് നിയാസ് നാലാം വർഷ ഫാംഡി ബിരുദധാരിയാണ്. ഇജാസ് ബിബിഎ വിദ്യാർത്ഥിയും പരീക്ഷ കഴിഞ്ഞ ഇരുവരും നാട്ടിലേക്ക് വരുമ്പോഴാണ് അപകടം. മുതാംസ് മുഹമ്മദ് നിയാസിന്റെ മാതാവാണ്. നാദിയ ശിബിലി സഹോദരിയാണ്. കബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് കടയ്ക്കാട് മുസ്ലിം ജുംആ മസ്ജിദ് കബർസ്ഥാനിൽ .മുസ്തഫ ഇജാസ് അഹമ്മദിന്റെ പിതാവായാണ് ബർക്കീസ് മാതാവ്, ഫാസില സഹോദരിയാണ് കബറക്കടം നടത്തി.