- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിൽ പോകുന്നുവെന്ന് വീട്ടിൽ പറഞ്ഞിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ പോയത് സുഹൃത്തിന്റെ വീട്ടിലേക്ക്; ഒരാൾ മാത്രം വീട്ടിലെത്തി; രണ്ടു പേരെ കാണാനില്ല; രണ്ടു ദിവസമായിട്ടും വിവരമൊന്നും കിട്ടാതെ പൊലീസ്; കാണാതായത് മൈലപ്രയിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ
പത്തനംതിട്ട: കൂട്ടുകാരായ രണ്ടു വിദ്യാർത്ഥികളെ കാണാതായിട്ട് രണ്ടു ദിവസം. ഒരു സൂചനയും കിട്ടാതെ പൊലീസിന്റെ അന്വേഷണം. പെരുനാട് മാടമൺ സ്വദേശി ഷാരോൺ, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് ശനിയാഴ്ച വൈകിട്ട് മുതൽ കാണാതായിരിക്കുന്നത്. ശ്രീശാന്ത് പ്ലസ് വണിനും ഷാരോൺ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. മറ്റൊരു സുഹൃത്തിനെയും കൂട്ടി അത്തിക്കയത്തുള്ള ഒരു കൂട്ടുകാരന്റെ വീട്ടിൽ ഇരുവരും ചെന്നിരുന്നു. വൈകിട്ട് ആറു മണിയോടെ മുന്നു പേരും അവിടെ നിന്ന് ഇറങ്ങി. മൂന്നാമൻ സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ, ഷാരോണും ശ്രീകാന്തും തിരിച്ച് സ്വന്തം വീടുകളിൽ എത്തിയിട്ടില്ല.
മൈലപ്രയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഷാരോൺ പഠിക്കുന്നത്. പത്തനംതിട്ട സ്റ്റേഷൻ പരിധിയിലുള്ള പുത്തൻപീടികയിലെ ബന്ധുവീട്ടിൽ നിന്നും ശനിയാഴ്ച രാവിലെ സ്‌കുളിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. മാടമണിലുള്ള അപ്പൂപ്പനൊപ്പമാണ് ഷാരോൺ താമസിക്കുന്നത്. അവിടെ നിന്ന് മൈലപ്ര സ്‌കൂളിൽ വന്നു പോകുന്നത് ബുദ്ധിമുട്ടായതു കൊണ്ടാണ് പുത്തൻ പീടികയിലെ ബന്ധു വിട്ടിൽ താമസിക്കുന്നത്.
രാത്രിയായിട്ടും രണ്ടു വീടുകളിലും ചെല്ലാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. പെരുനാട് പൊലീസ് ഷാരോണിന്റെ മിസിങ് കേസ് എടുത്തു. അതിന് ശേഷമാണ് ശ്രീശാന്തിന്റെ വീട്ടുകാരുടെ പരാതിയിൽ മലയാലപ്പുഴ പൊലീസ് മിസിങ് കേസ് എടുത്തിട്ടുള്ളത്.
ഷാരോണിന്റെ കൈവശം ഒരു ബാഗ് ഉണ്ട്. നീല ടീഷർട്ടും നീല ജീൻസുമാണ് ധരിച്ചിരിക്കുന്നത്. വെളുത്ത നിറവും അഞ്ചടി ഉയരവുമുണ്ട്. മെറൂൺ കളറിൽ പുള്ളികളോട് കുടിയ നിക്കറും ചുവന്ന ബനിയനുമാണ് ശ്രീശാന്ത് ധരിച്ചിരുന്നത്. വലത് പുരികത്തിൽ മുറിവുണങ്ങിയ പാടുണ്ട്. കുട്ടികളുടെ കൈവശം മൊബൈൽ ഫോണുണ്ടായിരുന്നു. എന്നാൽ, ഇത് ഓഫ് ചെയ്തിരിക്കുന്നതാണ് അന്വേഷണം തടസപ്പെടാൻ കാരണം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്