- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ ഇരുമ്പു ഗെയ്റ്റ് ഇളകി ദേഹത്ത് വീണു; വയനാട്ടിൽ രണ്ടുവയസ്സുകാരൻ ദാരുണമായി മരിച്ചു
കൽപറ്റ: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കമ്പളക്കാട് കുളങ്ങോട്ടിൽ മുഹമ്മദ് യാമിൽ ആണു മരിച്ചത്. കേടായ ഗെയ്റ്റിൽ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു വീഴുകയായിരുന്നു.
ഉടനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പളക്കാട് ശോഭ ജൂവലറി ഉടമ ഷാനിബിന്റെയും അഫ്നിതയുടെയും മകനാണ്.
Next Story