- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അണ്ടർ 19 ഏഷ്യാകപ്പ്: ഫൈനലിൽ ശ്രീലങ്കൻ യുവനിരയെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ; വിക്കി ഒസ്ത്വളിന് മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം; ആദ്യ വിക്കറ്റ് നഷ്ടമായി
ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്ക് 107 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ യുവനിര നിലവിൽ ഏഴ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എന്ന നിലയിലാണ്.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഇടയ്ക്ക് മഴയെത്തിയതോടെ മത്സരം 38 ഓവറായി കുറച്ചിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വിക്കി ഒസ്ത്വളാണ് ലങ്കൻ മധ്യനിരയെ പിടിച്ചുകെട്ടിയത്. താംബെ രണ്ട് വിക്കറ്റ് വീഴ്‌ത്തി. രാജ്വർദ്ധൻ ഹംഗർഗേക്കർ, രവി കുമാർ, രാജ് ബാവ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
ശ്രീലങ്കയുടെ ആദ്യ ഏഴ് താരങ്ങളിൽ ഒരാൾക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. ഓപ്പണർമാരായ ചാമിന്ദു വിക്രമസിംഗെ (2), ഷെവോൺ ഡാനിയേൽ (6), അഞ്ജല ഭണ്ഡാര (9) എന്നിവർ വന്നതുപോലെ മടങ്ങി. രവി കുമാർ, രാജ് ബാവ, കൗശൽ താംബെ എന്നിവർക്കായിരുന്നു. 14 റൺസെടുത്ത സദിഷ രാജപക്സ അൽപനേരം പിടിച്ചുനിന്നു. എന്നാൽ വിക്കി മധ്യനിര തകർത്തു. രാജപക്സയെ കൂടാതെ റാനുഡ സോമരത്നെ (7), ദുനിത് വെല്ലാലഗെ (9) എന്നിവരെ വിക്കി പുറത്താക്കി. പവൻ പാതിരാജ (4) താംബെയുടെ പന്തിൽ ബൗൾഡായി.
തുടർന്ന് ക്രീസിലെത്തിയ താരങ്ങളാണ് ശ്രീലങ്കയുടെ സ്‌കോർ 100 കടത്തിയത്. രവീൺ ഡി സിൽവ (15), യാസിരു റോഡ്രിഗോ (പുറത്താവാതെ 19), മതീഷ പാതിറാണ (14) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്നലെ ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യ കലാശപ്പോരിനെത്തിയത്. ശ്രീലങ്ക ശക്തരായ പാക്കിസ്ഥാനെ തോൽപ്പിക്കുകയായിരിരുന്നു.
സ്പോർട്സ് ഡെസ്ക്