- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായ് താമസവിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ട; ജിഡിആർഎഫ്എയുടെ അനുമതി മതി
ദുബായ്: ദുബായ് താമസവിസക്കാർക്ക് യുഎഇയിലേക്ക് തിരിച്ചുവരാൻ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് എമിറേറ്റ്സ് എയർലൈനും, എയർഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു. ജിഡിആർഎഫ്എയുടെ അനുമതി മതിയാകും.
എയർഇന്ത്യാ എക്സ്പ്രസ്സ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയ സർക്കുലറിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാൻ കോവിഡ് വാക്സിനേഷൻ സർടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്ല. ജിഡിആർഎഫ്എ അനുമതിയും 48 മണിക്കൂർ മുമ്പെടുത്ത പിസിആർ സർട്ടിഫിക്കറ്റും, റാപ്പിഡ് പിസിആർ നെഗറ്റീവ് ഫലവുമായി ദുബായ് താമസവിസക്കാർക്ക് രാജ്യത്തെത്താമെന്ന് എമിറേറ്റ്സ് എയർലൈനും വ്യക്തമാക്കുന്നു.
ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിന്റെ 2 ഡോസും എടുത്തവർക്ക് ദുബായിലേക്ക് മടങ്ങാമെന്ന് നേരത്തേ ഫ്ളൈ ദുബായ് അറിയിച്ചിരുന്നു. ദുബായ് താമസവിസക്കാർക്കാണ് ഈ ആനുകൂല്യം. രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. അതേസമയം വാക്സിൻ എടുത്താലും ഇല്ലെങ്കിലും ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാന കമ്പനി അറിയിച്ചു. യുഎഇ മടക്കം സംബന്ധിച്ച് രാജ്യം ഏർപ്പെടുത്തിയ മറ്റ് നിബന്ധനകളെല്ലാം തുടരും.
ന്യൂസ് ഡെസ്ക്