- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ചു; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം നിർത്തിവെച്ച് യുഎഇ
അബുദാബി: ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാർക്കുള്ള വിസ ഓൺ അറൈവൽ സൗകര്യം താത്കാലിമായി നിർത്തിവെച്ച് യുഎഇ. ഇന്ത്യയിൽ നിന്ന് വരുന്നവർക്കും കഴിഞ്ഞ പതിനാല് ദിവസം ഇന്ത്യയിൽ കഴിഞ്ഞവർക്കുമാണ് ഇത് ബാധകമാകുക. യുഎഇയുടെ ഔദ്യോഗിക വിമാന സർവീസായ ഇത്തിഹാദ് എയർവേയ്സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങി നിരവധി രാജ്യങ്ങൾക്കും ഇത് ബാധകമാണ്. യാത്രക്കാരൻ ചോദിച്ച സംശയത്തിന് മറുപടിയായാണ് ഇത്തിഹാദ് എയർവേഴ്സിന്റെ ട്വീറ്റ്. അമേരിക്കൻ വിസ കൈശവമുള്ള ഇന്ത്യൻ പൗരന് അബുദാബിയിലേക്ക് പറക്കാൻ കഴിയുമോ എന്നതായിരുന്നു ചോദ്യം.
വിസ ഓൺ അറൈവൽ സൗകര്യം ഉപയോഗിച്ച് ക്വാറന്റൈൻ ഇല്ലാതെ തന്നെ ദുബായിലേക്ക് യാത്ര ചെയ്യാൻ കഴിയുമോ എന്നും സംശയം ഉന്നയിച്ചു. ഇതിന് മറുപടിയായാണ് ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം യുഎഇ താത്കാലിമായി നിർത്തിവെച്ചതായി അറിയിച്ചത്.
അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിസയോ റെസിഡൻസ് പെർമിറ്റോ ഉള്ള യാത്രക്കാർക്കാണ് ഇത് ബാധകമാകുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ് യുഎഇ. അടുത്തിടെ യുഎഇയുടെ അംഗീകൃത കോവിഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് തിരികെ വരുന്നതിന് യുഎഇ അനുമതി നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്