- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിങ്ങാലക്കുടയിൽ യുഡിഎഫും പിറവത്ത് ഇടതുപക്ഷവും ഭരണം നിലനിർത്തി; ഇടമലക്കുടിയിൽ ബിജെപിക്ക് വിജയം; കാണക്കാരി പഞ്ചായത്ത് ഇടത്തേക്ക്; ഉണ്ണിക്കുളത്തെ വിജയം ആശ്വാസമാകുന്നത് കോൺഗ്രസിന്; തദ്ദേശത്തിൽ ഇഞ്ചോടിഞ്ച്; യുഡിഎഫിനും എൽഡിഎഫിനും സന്തോഷത്തിന് വകകൾ
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫും നിലനിർത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18 ാം വാർഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പിൽ 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു. നഗരസഭയിലെ യുഡിഎഫിനും എൽഡിഎഫിനും അംഗബലം തുല്യമായതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാൻ ഇരുകൂട്ടർക്കും നിർണായകമായിരുന്നു.
പിറവം നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. ഇടപ്പള്ളിച്ചിറ വാർഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിലെ ഡോ അജേഷ് മനോഹർ വിജയിച്ചത്. ഇവിടെ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമായതിനാൽ 14 ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് ഏറെ വീറും വാശിയുമുണ്ടായിരുന്നു
കൊച്ചി കോർപറേഷൻ ഭരണത്തിൽ നിർണായകമായ ഗാന്ധിനഗർ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ബിന്ദു ശിവൻ കോൺഗ്രസിലെ പി.ഡി മാർട്ടിനെ 687 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിച്ചു. സിപിഎമ്മിലെ കെ.ശിവന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോട്ടയം കാണക്കാരി പഞ്ചായത്ത് ഭരണം എൽഡിഎഫിന്. കളരിപ്പടി വാർഡിൽ 338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ വി.ജി അനിൽകുമാറാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു.
മാഞ്ഞൂർ പഞ്ചായത്തിലെ 12 ാം വാർഡായ മാഞ്ഞൂർ സെൻട്രലിൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സുനു ജോർഡ് 252 വോട്ടിന് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിർത്തുകയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി കെ.കെ ബാബു എൽഡിഎഫിലെ കെ.വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. പൂക്കോട്ടൂർ പഞ്ചായത്തിലെ ചീനിക്കൽ ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ അബ്ദുൾസത്താർ 710 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ആർഎസ്‌പിയിലെ പ്രദീപ്കുമാർ 317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡിൽ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിൻസ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ സ്ഥാനാർത്ഥിയെ തോൽപിച്ചു.
ഒങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎമ്മിലെ കെ അശോകൻ 380 വോട്ടിന് ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയത് ആകെ 72 വോട്ടാണ്. എരുത്തുംപതി പഞ്ചായത്ത് ഏഴാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി 169 വോട്ടിന് ബിജെപി സ്ഥാനാർത്ഥിയെ തോൽപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ മൂന്നാം സ്ഥാനത്തായി. നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ച കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോട് വാർഡ് യുഡിഎഫ് വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിലെ ഒ.എം ശശീന്ദ്രൻ വിജയിച്ചത്
പിറവത്ത് സിപിഎം
പിറവം നഗരസഭ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. നഗരസഭ പതിനാലാം ഡിവിഷൻ ഇടപ്പിള്ളിച്ചിറയിൽ സിപിഐ എമ്മിലെ ഡോ. അജേഷ് മനോഹർ യുഡിഎഫ് സ്ഥാനാർത്ഥി അരുൺ കല്ലറക്കലിനെ 26 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫ് അംഗം ജോർജ് നാരേകാടൻ നിര്യാതനായതിനേത്തു ടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം ജയിച്ചത്.
.
നഗരസഭ മുൻ കൗൺസിലർ ,എം ജി യൂണിവേഴ്‌സിറ്റി ചെയർമാൻ, തലയോലപ്പറമ്പ് ഡി ബി കോളേജ് യൂണിയൻ ചെയർമാൻ, കടുത്തുരുത്തി പോളിടെക്നിക് യൂണിയൻ ചെയർമാൻ, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, സിപിഐഎം ഏരിയ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ എം മുളക്കുളം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്. ബിരുദാനന്തര ബിരുദവും സ്‌പെഷ്യൽ എഡ്യുക്കേഷനിൽ ഡോക്ടറേറ്റുമുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി അരുൺ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും നഗരസഭയുടെ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ്. നഗരസഭയിലെ 27 ഡിവിഷനുകളിൽ 13 വീതം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും. പി സി വിനോദായിരുന്നു ബിജെപി സ്ഥാനാർത്ഥി.
വെട്ടുകാട് സിപിഎം
തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകാട് വാർഡിൽ നിന്ന് സിപിഐ എം സ്ഥാനാർത്ഥി ക്ലൈനസ് റൊസാരിയൊ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ഡിസിസി അംഗം ജി ബെർബി ഫെർണാണ്ടസിനെയാണ്പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം: 1490.
സിഐടിയു അഖിലേന്ത്യാ കൗൺസിൽ അംഗവും സംസ്ഥാന കമ്മിറ്റി അംഗവുവും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന നേതാവ് കൂടിയാണ് ക്ളൈനസ് റൊസാരിയോ. 10125 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞ തവണ 998 വോട്ടായിരുന്നു എൽഡിഎഫ് ഭൂരിപക്ഷം. അടുത്തിടെ ബിജെപിയിൽ ചേർന്ന ആർ എസ് പി മുൻ സംസ്ഥാന കമ്മിറ്റി അംഗം എം പോൾ ആയിരുന്നു ബിജെപി സ്ഥാനാർത്ഥി.
സിപിഐ എമ്മിലെ സാബു ജോസിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോവിഡ് കാലത്ത് വാർഡിൽ ഓടിനടന്ന് സഹായമെത്തിച്ച സാബുവിനെ കോവിഡ് അപഹരിക്കുകയായിരുന്നു.
കൊച്ചി ഗാന്ധി നഗറിലും ബിന്ദു ശിവൻ
കൊച്ചി കോർപ്പറേഷൻ 63--ാം ഡിവിഷൻ ഗാന്ധിനഗറിൽ സിപിഐ എമ്മിലെ ബിന്ദു ശിവൻ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി ഡി മാർട്ടിനെ 687 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കൗൺസിലറായിരുന്ന സിപിഐ എമ്മിലെ കെ കെ ശിവൻ അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് ജയം. കെ കെ ശിവന്റെ ഭാര്യയും മുൻ തിരുവാങ്കുളം പഞ്ചായത്ത് പ്രസിഡന്റുമാണ് ബിന്ദു ശിവൻ. 8032 വോട്ടർമാരാണ് ഡിവിഷനിലുള്ളത്. യുഡിഎഫിനായി കഴിഞ്ഞവട്ടവും പി ഡി മാർട്ടിനായിരുന്നു മത്സരിച്ചത്. ബിജെപിക്കായി പി ജി മനോജ്കുമാർ മത്സരിച്ചു.
രണ്ടംഗങ്ങളുടെ മരണത്തെ തുടർന്ന് നിലവിലെ കോർപ്പറേഷൻ കൗൺസിൽ അംഗസംഖ്യ എഴുപത്തിരണ്ടാണ്. ഇതിൽ പകുതി അംഗങ്ങളുടെ പിന്തുണ എൽഡിഎഫിനുണ്ട്. ബിജെപിക്ക് നാലംഗങ്ങളാണുള്ളത്. ബാക്കി 32 അംഗങ്ങളുടെ പിന്തുണമാത്രമാണ് യുഡിഎഫിന് അവകാശപ്പെടാനുള്ളത്. മിനി ആർ മേനോൻ അന്തരിച്ച ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന എറണാകുളം സൗത്ത് ഡിവിഷനിൽനിന്നാണ് ബിജെപിയുടെ മിനി ആർ മേനോൻ വിജയിച്ചത്.
ചാലപ്പുറത്ത് യുഡിഎഫ്
കാലടി പഞ്ചായത്തിലെ ചാലപ്പുറം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി എം രജിത 282 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് 593, എൽഡിഎഫ് 311, എസ്ഡിപിഐ104, ബിജെപി 25 വോട്ടും നേടി.
കാണക്കാരി കളരിപ്പടിയിൽ എൽഡിഎഫ്
കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ വി ജി അനിൽകുമാർ യുഡിഎഫിലെ സുനീഷ് കോട്ടശേരിലെ 338 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കാണക്കാരി പഞ്ചായത്തു മുൻ പ്രസിഡണ്ടും കോൺഗ്രസ് പ്രതിനിധിയുമായിരുന്ന ബിനോയി ചെറിയാന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത് 200 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു ബിനോയ് ചെറിയാന്റ വിജയം നിലവില് LDF ഭരണമാണ് കാണക്കാരിയിൽ. തിരഞ്ഞെടുപ്പു ഫലം ഭരണത്തെ ബാധിക്കില്ല. എൻഡിഎ സ്ഥാനാർത്ഥിയായി എ കെ അനിൽകുമാറും മത്സരിച്ചു.
കൂടരഞ്ഞിയിൽ എൽഡിഎഫിന്റെ ആദർശ് ജോസഫിന് വിജയം
കോഴിക്കോട് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആദർശ് ജോസഫ് വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലിന്റോ ജോസഫ് എംഎൽഎയായതോടെ രാജിവെച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. കോൺഗ്രസിലെ സുനേഷ് ജോസഫിനെ 3 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇ ആർ ലജീഷ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചു. രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും രംഗത്തുണ്ടായിരുന്നു.. കഴിഞ്ഞ തവണ 212 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിന്റോ വാർഡ് പിടിച്ചെടുത്തത്.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ 14 അംഗ ഭരണ സമിതിയിൽ എൽഡി എഫ് എട്ട്, യുഡിഎഫ് അഞ്ച് എന്നതാണ് കക്ഷി നില. (സിപിഐഎം ആറ്, ജനതാദൾ ഒന്ന്, - കേരള കോൺ എം ഒന്ന്, കോൺഗ്രസ് - നാല്, ലീഗ് ഒന്ന്).
ഏരുവേശ്ശി കൊക്കമുള്ള് വാർഡിൽ എൽഡിഎഫ്
ശ്രീകണ്ഠപുരം ഏരുവേശ്ശി പഞ്ചായത്തുകൊക്കമുള്ള് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയി ജോൺ കെ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്ത 862 വോട്ടിൽ എൽഡിഎഫിന് 462 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ലൂക്കോസ് തൊട്ടിയിൽ 336 വോട്ടും, ബിജെപി സ്ഥാനാർത്ഥി ജിമ്മി ജോസഫിന് 35 വോട്ടും, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കിസാൻ ജോസ് 28 വോട്ടും നേടി. യുഡിഎഫിന്റെ സിറ്റിങ് വാർഡാണിത്. കോൺഗ്രസ് പഞ്ചായത്തംഗം ബെസ്റ്റിൻ എളംപ്ലാശേരി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സിപിഐ എമ്മിന്റെ വാർഡായിരുന്ന ഈ വാർഡ് 2010 - ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്.
ഇടമലക്കുടിയിൽ ബിജെപിക്ക് ഒരു വോട്ടിന്റെ ജയം
ഇടുക്കി ഇടമലക്കുടി ഗ്രാമ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിന് ജയിച്ചു. ശ്രീദേവി രാജമുത്തു (സിപിഐ എം) വാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസിലെ ചന്ദ്ര പരമശിവൻ മൂന്നാം സ്ഥാനത്താണ്. ആകെ വോട്ട്:132. പോൾ ചെയ്തത്:92 . ബിജെപി 39, എൽഡിഎഫ്: 38, യുഡിഎഫ് 15. സിപിഐ (എം) അംഗം ഉത്തമ്മാൾ ചിന്നസ്വാമി അന്തരിച്ചതിനെ തുടർന്നാണ് മത്സരം വേണ്ടി വന്നത്. കഴിഞ്ഞ തവണ ഭൂരിപക്ഷം 18 വോട്ടായിരുന്നു.
വിതുരയിൽ എൽഡിഎഫ്
വിതുര പഞ്ചായത്തിൽ പൊന്നാംചുണ്ട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥിസിപിഐയിലെ എസ് രവികുമാറാണ് വിജയിച്ചത്. കോൺഗ്രസിലെ പ്രേം ഗോപകുമാറിനെ 45 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസിലെ എൽ വി വിപിൻ യുഡിഎഫിന്റെ ദുർനയങ്ങളിൽ പ്രതിഷേധിച്ച് രാജിവച്ചതിനെതുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. 1705 വോട്ടർമാരുള്ള വാർഡിൽ കഴിഞ്ഞ തവണ 149 വോട്ടായിരുന്നു യുഡിഎഫ് ഭൂരിപക്ഷം. ജെ എസ് സുരേഷ് കുമാർ ബിജെപിക്കുവേണ്ടി മത്സരിച്ചു.
കാഞ്ഞങ്ങാട് യുഡിഎഫ്
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം വാർഡിൽ യുഡിഎഫിലെ കെ കെ ബാബു വിജയിച്ചു. നഗരസഭയിലെ കോൺഗ്രസിന്റെ ഏക വാർഡാണിത്. 116 വോട്ടാണ് ഭൂരിപക്ഷം. കഴിഞ്ഞ തവണ 142 വോട്ടിന് വിജയിച്ച കോൺഗ്രസിലെ ബനീഷ് രാജിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ ബനീഷ് രാജിനെതിരെ മൽസരിച്ച സിപിഐമ്മിലെ വി സുഹാസു തന്നെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സ്വതന്ത്രനായി ടി വി പ്രശാന്തും മൽസരിച്ചു.
വോട്ടിങ് നില യുഡിഎഫ് 417
എൽഡിഎഫ് 30 1
ബിജെപി-248
ബാബു സ്വത 7
മധു - 12
കളരിപ്പാട് വാർഡിൽ എൽഡിഎഫ്
കാണക്കാരി ഗ്രാമപഞ്ചായത്ത് കളരിപ്പടി വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ വി ജി അനിൽകുമാർ യുഡിഎഫിലെ സുനീഷ് കോട്ടശേരിലെ 338 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കാണക്കാരി പഞ്ചായത്തു മുൻ പ്രസിഡണ്ടും കോൺഗ്രസ് പ്രതിനിധിയുമായിരുന്ന ബിനോയി ചെറിയാന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത് 200 വോട്ടുകളുടെ ഭുരിപക്ഷത്തിനായിരുന്നു ബിനോയ് ചെറിയാന്റ വിജയം നിലവില് LDF ഭരണമാണ് കാണക്കാരിയിൽ. തിരഞ്ഞെടുപ്പു ഫലം ഭരണത്തെ ബാധിക്കില്ല. എൻഡിഎ സ്ഥാനാർത്ഥിയായി എ കെ അനിൽകുമാറും മത്സരിച്ചു.
തരൂരിൽ എൽഡിഎഫ് വിജയിച്ചു
പാലക്കാട് തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് തോട്ടുംപള്ളയിൽ സിപിഐ എമ്മിലെ എം സന്ധ്യ വിജയിച്ചു. ഷീജ ശങ്കരൻകുട്ടി (കോൺഗ്രസ്), എസ് രമ (ബിജെപി) എന്നിവരും മത്സരിച്ചു. എൽഡിഎഫ് അംഗം പ്രീതയുടെ മരണത്തെത്തുടർന്നാണ് തെരഞ്ഞെടുപ്പ്.
ശ്രീകണ്ഠപുരത്ത് എൽഡിഎഫ്
ശ്രീകണ്ഠപുരം ഏരുവേശ്ശി പഞ്ചായത്തുകൊക്കമുള്ള് വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയി ജോൺ കെ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ആകെ പോൾ ചെയ്ത 862 വോട്ടിൽ എൽഡിഎഫിന് 462 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ലൂക്കോസ് തൊട്ടിയിൽ 336 വോട്ടും, ബിജെപി സ്ഥാനാർത്ഥി ജിമ്മി ജോസഫിന് 35 വോട്ടും, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കിസാൻ ജോസ് 28 വോട്ടും നേടി. യുഡിഎഫിന്റെ സിറ്റിങ് വാർഡാണിത്. കോൺഗ്രസ് പഞ്ചായത്തംഗം ബെസ്റ്റിൻ എളംപ്ലാശേരി രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. സിപിഐ എമ്മിന്റെ വാർഡായിരുന്ന ഈ വാർഡ് 2010 - ലാണ് കോൺഗ്രസ് പിടിച്ചെടുത്തത്.
ഉണ്ണിക്കുളത്ത് ലീഗ്
കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ 15ാം വാർഡ് വള്ളിയോത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ ഒ എം ശശീന്ദ്രൻ വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. മുസ്ലിം ലീഗ് സ്ഥാനാർത്ഥി ഇ ഗംഗധാരന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.കെ വി പുഷ്പരാജനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎയുടെ എം സി കരുണാകരനും മത്സരിച്ചു.
453 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് കഴിഞ്ഞതവണ കിട്ടിയത് . പഞ്ചായത്തിലെ 23 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യുഡിഎഫിനും 10 വീതവും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം കിട്ടിയത്.
തിരുവാലി കണ്ടമംഗലം വാർഡ് യുഡിഎഫ് നിലനിർത്തി
വണ്ടൂർ തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം വാർഡ് യുഡിഎഫ് നിലനിറുത്തി. യുഡിഎഫിലെ സജീസ് അല്ലേക്കാടൻ 106 വോട്ടിന് വിജയിച്ചു. നേരത്തെ യുഡിഎഫ് അംഗമായിരുന്ന ടി പി അബ്ദുൾ നാസർ മരണപെട്ട ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയം ഉറപ്പിച്ചത്. കഴിഞ്ഞ തവണ വെൽവെയർപാർട്ടിയുടെ സ്ഥാനാർത്ഥിക്ക് 144 വോട്ട് ലഭിച്ചിരുന്നു. ഇപ്രാവശ്യം അവർക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ എൽഡിഎഫിന് വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ എൽഡിഎഫിന് 448 വോട്ടാണ് ലഭിച്ചത്. ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥി ടി പി സാഹിറിന് 610 വോട്ട് ലഭിച്ചു. 162 വോട്ട് കൂടി.
പാലക്കാട് കുഴൽമന്ദം ചുങ്കമന്ദം ഡിവിഷനിൽ എൽഡിഎഫിന് ജയം
പാലക്കാട് കുഴൽമന്ദം ബ്ലോക്ക് ചുങ്കമന്ദം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഇ സോമദാസ് വിജയിച്ചു. സിപിഐ എം മാത്തൂർ ലോക്കൽ കമ്മിറ്റിയംഗമാണ്. പി കലാധരൻ (കോൺഗ്രസ്), ബി ബിനോജ് (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. എൽഡിഎഫ് അംഗം ഇ ഹരിദാസന്റെ മരണത്തെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്.
മറുനാടന് മലയാളി ബ്യൂറോ