- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമീർ വിടവാങ്ങുന്നത് ആദ്യ കൺമണിയെ കാണാൻ കാത്ത് നിൽക്കാതെ; മരണം ഉൾക്കൊള്ളനാകാതെ ബന്ധുക്കളും നാട്ടുകാരും; സമീർ കുത്തേറ്റ് മരിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിനെചൊല്ലിയുള്ള പ്രദേശിക വഴക്കിനിടെ; മരിക്കാനിടയായ സംഭവത്തെ ചൊല്ലി യു.ഡി.എഫും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷം; രാഷ്ട്രീയ കൊലപാതകമെന്ന് യുഡിഎഫ്; കുടുംബ വഴക്കെന്ന് സിപിഎം
മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം.. ഭാര്യ മൂന്നുമാസം ഗർഭിണി.. ജീവിതങ്ങൾ സ്വപനം കണ്ട് തുടങ്ങുന്നിടത്തു നിന്നാണ് സമീർബാബുവിന്റെ അപ്രതീക്ഷിത വിയോഗം. ഇതിന്റെ ഷോക്കിൽ നിന്നും ഭാര്യ ഷിഫനയെ എങ്ങിനെ മോചിപ്പിക്കണമെന്നറിയാതെ കുഴങ്ങുകയാണ് ബന്ധുക്കൾ. രാഷട്രീയ വൈരാഗ്യം കുടുംബ വഴക്കായതിനെ തുടർന്നുണ്ടായ സംഘർഷത്തിലാണ് മുസലിം ലീഗ് പ്രവർത്തകൻ സമീർ ബാബു കുത്തേറ്റ മരിച്ചത്. സമീർബാബുവിന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് കീഴാറ്റൂർ എന്ന ഗ്രാമവും മുക്തരായിട്ടില്ല.തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാദേശികമായുണ്ടായ അസ്വാരസ്യങ്ങൾ ഒരു യുവാവിന്റെ കൊലപാതകത്തിൽ കലാശിച്ചെന്ന നാട്ടുകാർക്ക ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
ഒറവംപുറം അങ്ങാടിയിൽ 'ആര്യാടൻ സറ്റോഴസ്' എന്ന പലചരക്കുകട നടത്തുകയായിരുന്നു സമീർ.ഒറവംപുറം അങ്ങാടിയിൽ ബുധനാഴച രാത്രി 9.30ഓടെയാണ് സംഘർഷമുണ്ടായത്. ബന്ധുവിനെ റോഡിൽ മർദിക്കുന്നത് കണ്ട സമീർ തൊട്ടടുത്തുള്ള തന്റെ പലചരക്ക് കടയിൽനിന്ന് ഓടിയെത്തുകയായിരുന്നു. തുടർന്നാണ് സമീറിനും കുത്തേറ്റത്. ഗുരുതര പരിക്കേറ്റ സമീറിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു.ജനുവരി നാലിന് മുസ്ലിം ലീഗ് പ്രവർത്തകൻ കിഴക്കുംപറമ്പൻ ആൻസിഫിനെ പ്രാദേശിക ലീഗ് നേതാവായ ആര്യാടൻ ബാവുട്ടി മർദിച്ച സംഭവമാണ് സംഘർഷത്തിന് തുടക്കം. പൊലീസ് ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇതിന്റെ തുടർച്ചയാണ് ബുധനാഴ്ചയുണ്ടായത്. കുടുംബവഴക്കിനിടെയാണ് സമീറിന് കുത്തേറ്റത്.സംഭവത്തിൽ നാലുപേരെ മേലാറ്റൂർ പൊലീസ അറസറ്റ ചെയതു. ഒറവംപുറം കിഴക്കുംപറമ്പിൽ നിസാം (22), കിഴക്കുംപറമ്പിൽ മോയിൻ ബാപ്പു (47), കിഴക്കുംപറമ്പിൽ മജീദ് എന്ന ബാഷ (39), ഐലക്കര യാസർ എന്ന കുഞ്ഞാണി (21) എന്നിവരാണ് പിടിയിലായത്. പരേതനോടുള്ള ആദരസൂചകമായി വ്യാഴാഴച അങ്ങാടിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു.
മുസ്ലിം ലീഗ് പ്രവർത്തകനായ സമീർ ബാബു കുത്തേറ്റ് മരിക്കാനിടയായ സംഭവത്തെ ചൊല്ലി യു.ഡി.എഫും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷമായി.സമീറിൻേറത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നിരവധിതവണ സംഘർഷമുണ്ടായ സ്ഥലമാണവിടം. പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമല്ലെന്ന് വരുത്തിത്തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം പരാജയപ്പെട്ടതിന്റെ പക തീർക്കാനാണ് കൊലപാതകം നടത്തിയത്. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതക മോഡൽ മലപ്പുറത്തേക്കും കൊണ്ടുവന്ന് ജില്ലയുടെ സമാധാനാന്തരീക്ഷം തകർക്കാനാണ് സിപിഎം ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കുടുംബവഴക്കിനെ തുടർന്ന് യുവാവ് മരിച്ച സംഭവം സിപിഎമ്മിന്റെ തലയിൽ കെട്ടിവെക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അറിയിച്ചു. ആര്യാടൻ കുടുംബവും കിഴക്കുംപറമ്പൻ കുടുംബവും തമ്മിലെ വഴക്കിനെ തുടർന്നാണ് സമീർ കൊല്ലപ്പെട്ടത്.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ലീഗ് പ്രവർത്തകനായ മജീദാണ്. ഇത് മറച്ചുവെച്ച് സിപിഎം നടത്തിയ കൊലപാതകമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കൊലപാതകത്തെ ലീഗ് രാഷ്ട്രീയവത്കരിക്കുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
അതേസമയം സിപിഎം-മുസ്ലിം ലീഗ് രാഷ്ട്രീയ അസ്വാരാസ്യത്തെ തുടർന്ന് രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ