- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും; ജനങ്ങൾക്കിടയിലേക്ക് തന്നെ കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരും'; ഒറ്റപ്പാലം മണ്ഡലത്തിലേറ്റ പരാജയത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പി സരിൻ
ഒറ്റപ്പാലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നാലെ ഫേസ്ബുക്കിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള യാത്ര തുടങ്ങിവെച്ചത്. ആ യാത്ര തുടരുകയാണ്, വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും. ജനങ്ങൾക്കിടയിലേക്ക് തന്നെ കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരുമെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. 2016ൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയാണ് സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്.
സരിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഒരു മെയ് മൂന്നിനാണ് തിരിച്ചറിവുകളിലൂടെയുള്ള, വീണ്ടെടുപ്പിനായുള്ള യാത്ര തുടങ്ങിവെച്ചത്. അഞ്ച് വർഷങ്ങൾക്കിപ്പുറം ജനപക്ഷ രാഷ്ട്രീയം പറയാൻ, പുതു തലമുറയുടെ പ്രതീക്ഷകൾ കാക്കാൻ, കോൺഗ്രസ്സിനെ തിരിച്ചുപിടിക്കാൻ... ആ യാത്ര തുടരുകയാണ്.വീണിടത്തു നിന്നു തന്നെ വീണ്ടെടുക്കും.ജനങ്ങൾക്കിടയിലേക്ക് തന്നെ കോൺഗ്രസ്സിനെ തിരികെ കൊണ്ടുവരും..
ഒറ്റപ്പാലം, മെയ് 3, 2021
ഒറ്റപ്പാലത്ത് എൽഡിഎഫിന്റെ കെ പ്രേം കുമാർ 15152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ സരിന് ലഭിച്ചത് 59707 വോട്ടുകളാണ്. സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചയാളാണ് ഡോ. പി സരിൻ. 2007 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നു എംബിബിഎസ് പൂർത്തിയാക്കി. തൊട്ടുപിന്നാലെയാണ് സരിൻ സിവിൽ സർവീസിൽ കയറി.
2009 ബാച്ച് ഉദ്യോഗസ്ഥനായ സരിൻ തിരുവനന്തപുരത്തും കർണാടകയിലുമായി ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽ ആറര വർഷത്തോളം ജോലി ചെയ്തു. ജനസേവകനായി മാറണമെന്ന തീരുമാനത്തിൽ 2016ൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ പദവിയിലിരിക്കെയാണ് സരിൻ സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്.
ന്യൂസ് ഡെസ്ക്