കോട്ടയം: പ്രമുഖ നേതാക്കളുടെ തട്ടകങ്ങളിൽ എതിരാളികൾ വിജയിക്കുന്നത് ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ കൗതുക കാഴ്ചയാകുന്നു. ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാർഡുകളാണ് യുഡിഎഫിന് നഷ്ടമായതെങ്കിൽ ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്ത് യുഡിഎഫിന് നഷ്ടമായി. പുതുപ്പള്ളി പഞ്ചായത്ത് ഇനി എൽഡിഎഫ് ഭരിക്കും

കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് യുഡിഎഫിന് അധികാരം നഷ്ടമാകുന്നതും എൽഡിഎഫ് ഭരണം പിടിച്ചെടുക്കുന്നതും.പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 9 സീറ്റ് നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചത്. ഉമ്മൻ ചാണ്ടിയുടെ വാർഡിൽ അടക്കം തുടക്കത്തിൽ യുഡിഎഫ് പിന്നിലായിരുന്നു. യുഡിഎഫിന് ഏഴ് സീറ്റ് കിട്ടിയപ്പോൾ ബിജെപിക്ക് രണ്ട് സീറ്റ് കിട്ടി. കോട്ടയത്തെ യുഡിഎഫിന്റെ തട്ടകങ്ങളിൽ ഏറ്റ തിരിച്ചടി എന്തുകൊണ്ടെന്ന് യുഡിഎഫ് പരിശോധിക്കേണ്ടി വരും. ജോസ് കെ മാണി എൽഡിഎഫിലേക്ക് ചേക്കേറിയത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കോട്ടയത്ത് നിർണായകമായി എന്നാണ് കാണുന്നത്.

'എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയായിരുന്നു കോട്ടയം. യുഡിഎഫ് കോട്ടകളിലെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. യഥാർഥ കേരള കോൺഗ്രസ് ആരെന്ന സംശയത്തിന് ജനം മറുപടി നൽകി. ജനക്ഷേമ പദ്ധതികൾ മുൻനിർത്തി വലിയ സ്വീകാര്യത ഇടതു ഭരണത്തോട് ജനങ്ങൾക്ക് ഉണ്ട്', ജോസ് കെ മാണി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിൽ എൽഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ 11 ആം വാർഡ് വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

തൃപ്പെരുന്തുറ പഞ്ചായത്തിലെ ചെന്നിത്തലയുടെ വാർഡായ 14 ആം വാർഡിൽ എൽഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. അഴിയൂർ പഞ്ചായത്തിലെ മുല്ലപ്പള്ളിയുടെ വാർഡായ 11 ആം വാർഡ് വാർഡിലും എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. മുല്ലപള്ളിയുടെ കല്ലാമല ഡിവിഷനിൽ എൽഡിഎഫിന് വൻ വിജയമാണ് ഉണ്ടായിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ആശിഷ് 1000 ലേറെ വോട്ടുകൾക്കാണ് വിജയിച്ചത്.