- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാവപ്പെട്ടവർക്കു പ്രതിമാസം 6000 രൂപ ഉറപ്പാക്കും; വീട്ടമ്മമാർക്ക് 2000 രൂപ; സാമൂഹ്യ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക; ശമ്പള പെൻഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും; എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ചു കിലോ അരി നൽകും; ശബരിമലയിൽ ആചാര സംരക്ഷണത്തിന് പുതിയനിയമം; ന്യായ് പദ്ധതി തുറപ്പുചീട്ടാക്കി യുഡിഎഫിന്റെ പ്രകടന പത്രിക
തിരുവനന്തപുരം: രാഹുൽ ഗാന്ധി വിഭാനവം ചെയ്ത ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫിന്റെ പ്രകടന പത്രിക. സംസ്ഥാനത്തെ പാവപ്പെട്ടവർക്ക് പ്രതിവർഷം 72000 രൂപ ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ഈ പദ്ധയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപ പെൻഷൻ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. രാഹുൽ ഗാന്ധി മുന്നോട്ടുവച്ച ന്യായ് പദ്ധതിയാണ് പ്രകടന പത്രികയുടെ കാതലെന്ന് കമ്മിറ്റി കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. ഈ പദ്ധതി പ്രകാരമാണ് പാവപ്പെട്ടവർക്ക് 72,000 രൂപ നൽകുക. പ്രതിമാസം ആറായിരം രൂപയാണ് അക്കൗണ്ടിൽ എത്തിക്കും സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചുനീക്കുന്നതാണ് ഈ പദ്ധതിയെന്ന് നേതാക്കൾ പറഞ്ഞു.
സാമൂഹ്യ ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കും. ശമ്പള പെൻഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും. എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ചു കിലോ അരി നൽകും. 40 മുതൽ 60 വയസുവരെയുള്ള പ്രായമുള്ള, ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപ നൽകുമെന്നും പ്രഖ്യാപനമുണ്ട്. ലൈഫ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് നടപ്പാക്കും.
ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും. ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷ പരിഷ്കാര കമ്മീഷൻ. ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡിനൽകുമെന്നും പത്രികയിലുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി, കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ, കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ്, അഞ്ചുലക്ഷം പേർക്ക് വീട് നൽകുമെന്നും പത്രികയിൽ യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും. എല്ലാ വെള്ളകാർഡുകൾക്കും അഞ്ചു കിലോ അരി സൗജന്യം. വനാവകാശ നിയമം പൂർണമായി നടപ്പിലാക്കും.
പട്ടികജാതി/വർഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഭവനനിർമ്മാണ തുക നാലു ലക്ഷത്തിൽ നിന്ന് ആറു ലക്ഷം രൂപയാക്കും. ഭിന്നശേഷിക്കാർക്ക് വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്പയും നൽകുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ:
ക്ഷേമ പെൻഷൻ കാലാനുസൃതമായി 3000 രൂപയാക്കും
ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷ പരിഷ്കാര കമ്മീഷൻ
ന്യായ്പ പദ്ധതി: പാവപ്പെടട് കുടുംബങ്ങൾക്ക് മാസന്തോറും 6000 രൂപ, ഒരു വർഷം 72000 രൂപ
ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ
ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി
എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി
കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ
കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ്
അഞ്ചുലക്ഷം പേർക്ക് വീട്
കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും
ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം
എല്ലാ വെള്ളകാർഡുകൾക്കും അഞ്ചു കിലോ അരി സൗജന്യം
വനാവകാശ നിയമം പൂർണമായി നടപ്പിലാക്കും
പട്ടികജാതി/വർഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് ഭവനനിർമ്മാണ തുക നാലു ലക്ഷത്തിൽ നിന്ന് ആറു ലക്ഷം രൂപയാക്കും
ഭിന്നശേഷിക്കാർക്ക് വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ധനസഹായവും വായ്പയും
മറുനാടന് മലയാളി ബ്യൂറോ