- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് താൻഡാ.. സുധാകരൻ സ്റ്റൈൽ! കെപിസിസി അധ്യക്ഷനോട് നേരിട്ടു മുട്ടിയ മമ്പറം ദിവാകരന്റെ പൊടി പോലുമില്ല; തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് തൂത്തുവാരി യുഡിഎഫ്; മമ്പറത്തിന്റെ വിമത പാനലിന് സമ്പൂർണ തോൽവി; 29 വർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരൻ ആശുപത്രി തലപ്പത്ത് നിന്ന് പടിയിറങ്ങി
തലശേരി: ഇത് താൻഡാ.. സുധാകരൻ സ്റ്റൈൽ.. അങ്ങനെ തന്നെ പറയേണ്ടി വരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപ്രിയിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരിയ ശൈലി പരിശോധിക്കുമ്പോൾ. കാരണം കെപിസിസി നിർദ്ദേശിച്ച രണ്ടംഗങ്ങളെ ഭരണസമിതിയിൽ ഉൾപ്പെടുത്താൻ മടിച്ചു സുധാകരനുമായി കൊമ്പുകോർത്തു വിമത പാനൽ ഇറക്കിയ മമ്പറം ദിവാകരന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. 29 വർഷത്തിന് ശേഷം മമ്പറത്തിന് സഹകരണ ബാങ്ക് ആശുപത്രിയുടെ ഭരണ തലപ്പത്തു നിന്നും പടിയിറങ്ങേണ്ടി വന്നു.
മമ്പറം പാനൽ ഒന്നടങ്കം തോറ്റപ്പോൾ കെ സുധാകരന്റെ അത് സ്വന്തം തട്ടകത്തിലെ രാഷ്ട്രീയ വിജയം കൂടിയായി. വർഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വിജയം തെരഞ്ഞെടുപ്പ് നടന്ന 12 സീറ്റും നേടിയാണ് യു.ഡി.എഫ് തൂത്തുവാരിയത്. 1700 പേർ പോൾ ചെയ്ത തെരഞ്ഞെടുപ്പിൽ വോട്ടേണ്ണിയപ്പോൾ യു.ഡി.എഫ് പാനലിന് ഭൂരിപക്ഷം ലഭിച്ചു.
12 അംഗ ഡയറക്ടർ ബോർഡിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സാജു കെ, കണ്ടോത്ത് ഗോപി, അഡ്വ.കെ.ശുഹൈബ്, അഡ്വ.സി.ജി അരുൺ, സി.കെ ദിലീപ്, മിഥുൻ മാറോളി, എൻ.മുഹമ്മദ്, സുശീൽ ചന്ദ്രോത്ത്, മീറാ സുരേന്ദ്രൻ (വനിതാ സംവരണം ) മനോജ് അണിയാരത്ത് (എസ്.സി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 15 അംഗ ഡയറക്ട് ബോർഡിൽ ജീവനക്കാരുടെ പ്രതിനിധിയായി ഒരാളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
ഞായറാഴ്ച്ച രാവിലെ മുതൽ ഒരു പൊതു തിരഞ്ഞെടുപ്പിന്റെ ആവേശം വിതറുന്ന രീതിയിലാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. പയ്യന്നൂരിൽ നിന്നു വരെ പ്രവർത്തകർ മമ്പറത്ത് എത്തിയിരുന്നു. പാർട്ടിക്ക് മുകളിലായി തന്റെ വ്യക്തിതാൽപ്പര്യം സംരക്ഷിക്കാനാണ് മമ്പറം ശ്രമിക്കുന്നതെന്നും കോൺഗ്രസ് അതിനെയാണ് എതിർക്കുന്നതെന്നും ഡി.സി.സിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ പറഞ്ഞു. കെ.സുധാകരൻ കെപിസിസി അധ്യക്ഷനാകും മുൻപെ മമ്പറം നടത്തിയ വിമർശനങ്ങൾക്ക് അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നും ഫൈസൽ പറഞ്ഞു.
ഇതിനിടെയിൽ വോട്ടെടുപ്പിനിടെ മമ്പറം ദിവാകരൻ വിഭാഗവുറമായി യു.ഡി.എഫ് പ്രവർത്തകർ ചേരിതിരിഞ്ഞു ഏറ്റുമുട്ടാൻ ശ്രമിച്ചതു പൊലിസ് തടഞ്ഞു പോളിങ് ബൂത്തിനിടെ കെപിസിസി അധ്യക്ഷനെയടക്കം അപകീർത്തികരമായി പരാമർശിച്ചുവെന്ന സംഭവത്തിൽ കോൺഗ്രസ് തൃപ്പങ്ങോട്ടുർ മണ്ഡലം സെക്രട്ടറി ഇ.കെ പവിത്രനെ നിന്നും പുറത്താക്കിയതായി ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു. കഴിഞ്ഞ മുപ്പതു വർഷമായി ആശുപത്രിയുടെ ഭരണ നേതൃത്വത്തിന്റെ ചുക്കാൻ പിടിക്കുന്ന മമ്പറം ദിവാകരൻ പടിയിറങ്ങുന്നത് തന്റെ രാഷ്ട്രീയ എതിരാളിയായ കെ.സുധാകരന് മുൻപിൽ അടിയറ പറഞ്ഞു കൊണ്ടാണ്.
കഴിഞ്ഞ കുറെക്കാലമായി കെപിസിസി അധ്യക്ഷനായ കെ.സുധാകരന്റെ കടുത്ത വിമർശകരിലൊരാളാണ് മമ്പറം ദിവാകരൻ. ആദ്യം പാർട്ടിക്ക് പുറത്തും പിന്നീട് പാർട്ടി ഭരണം നിലനിൽക്കുന്ന ആശുപത്രി ഭരണത്തിൽ നിന്നും പുറത്തു പേ വേണ്ടി വന്നിരിക്കുകയാണ് മമ്പറം ദിവാകരന്. സഹകരണ സ്ഥാപനങ്ങളിൽ പാർട്ടി നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ആദ്യം തളിപ്പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് കല്ലിങ്കൽ പത്മനാഭനെയും ഇപ്പോൾ മമ്പറം ദിവാകരനെയും കോൺഗ്രസ് നീക്കിയിട്ടുള്ളത്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയായിരുന്നു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. വർഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരൻ മുൻകൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്.
ഗുണ്ടകളെയിറക്കി കെ സുധാകരൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന മമ്പറം ദിവാകരന്റെ പരാതിയെ തുടർന്ന് കർശന പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ വച്ചായിരുന്നു വോട്ടിങ്. രാവിലെ പത്തുമണിമുതൽ വൈകിട്ട് നാലുവരെയായിരുന്നു വോട്ടിങ് നിശ്ചയിച്ചിരുന്നതെങ്കിലും ആറര വരെ നടപടികൾ തുടർന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തർക്കമാണ് കണ്ണൂരിലെ മുതിർന്ന നേതാവ് മമ്പറം ദിവാകരന്റെ പുറത്താക്കലിൽ കലാശിച്ചത്.
തർക്കം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ ചുറ്റിപ്പറ്റിയാണെങ്കിലും കെ സുധാകരനും മമ്പറം ദിവാകരനും തമ്മിലുള്ള പരസ്പര വൈര്യത്തിന്റെ ക്ലൈമാക്സാണ് ഈ പുറത്താക്കൽ. 1992 ൽ എൻ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാൻ സുധാകരന്റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെപിസിസി അധ്യക്ഷനായതോടെ ദിവാകരന്റെ നില പരുങ്ങലിലായി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്