- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലുകടന്ന കരവിരുതുകൾ ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തുന്നു; യുഎസിലേക്ക് കടത്തിയ 157 കലാവസ്തുക്കൾ രാജ്യത്ത് തിരിച്ചുനൽകി അമേരിക്ക; വിദേശരാജ്യങ്ങളിലുള്ള ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പടെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി കേന്ദ്രം
ന്യൂഡൽഹി: വർഷങ്ങൾക്ക് മുന്നെ കടൽകടന്ന് മറുനാട്ടിലെത്തിയ ഇന്ത്യയുടെ തനത് കരവിരുതുകളും കലാസൃഷ്ടികളും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു.ഇപ്പോൾ പുരോഗമിക്കുന്നു അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി അവിടെ നിന്ന് മാ്ത്രം രാജ്യത്തേക്കെത്തുന്നത് 157 ഓളം ഇന്ത്യയുടെ കലാവസ്തുക്കളാണ്. ഇന്ത്യയിലേക്കു തിരിച്ചു വരുന്ന പുരാവസ്തുക്കളിൽ 71 എണ്ണം സാംസ്കാരിക കലാവസ്തുക്കളാണ്.ബാക്കി ഹൈന്ദവ, ജൈന, ബുദ്ധ മതങ്ങളുമായി ബന്ധപ്പെട്ട വിഗ്രഹങ്ങളോ ശിൽപങ്ങളോ ആണ്.
157 പുരാവസ്തുക്കളുടെ പട്ടികയിൽ പത്താം നൂറ്റാണ്ടിലെ മണൽക്കല്ലിൽ തീർത്ത രേവന്തയുടെ ഒന്നര മീറ്റർ ബാസ് റിലീഫ് പാനൽ മുതൽ 8.5 സെന്റിമീറ്റർ ഉയരം വരുന്ന 12 ആം നൂറ്റാണ്ടിലെ അതിമനോഹരമായ വെങ്കല നടരാജയും വരെ ഉൾപ്പെടുന്നു.ലക്ഷ്മി നാരായണൻ, ബുദ്ധൻ, വിഷ്ണു, ശിവപാർവ്വതി, 24 ജൈന തീർത്ഥങ്കരന്മാർ എന്നിവരുടെ പ്രശസ്തമായ ഭാവങ്ങളും മറ്റ് സാധാരണ പേരുകളില്ലാത്ത കങ്കലമൂർത്തി, ബ്രാഹ്മി, നന്ദികേശൻ എന്നിവയുമാണ് വെങ്കല ശേഖരത്തിലുള്ളത്.
മൂന്ന് തലകളുള്ള ബ്രഹ്മ, രഥം ഓടിക്കുന്ന സൂര്യൻ, വിഷ്ണു, അദ്ദേഹത്തിന്റെ ഭാര്യമാർ, ശിവൻ ദക്ഷിണാമൂർത്തി, നൃത്തം ചെയ്യുന്ന ഗണപതി, ബുദ്ധമതം-ബുദ്ധൻ, ബോധിസത്വ മജുശ്രീ, താര, ജൈനമതം എന്നീ മൂന്ന് ശിൽപ്പങ്ങൾ ഉൾക്കൊള്ളുന്നതാണ് പുരാവസ്തുക്കൾ. ജൈന തീർത്ഥങ്കര, പത്മാസന തീർത്ഥങ്കര, ജൈന ചൗബിസി, കൂടാതെ മതേതര രൂപങ്ങൾ, സമാഭംഗയിലെ രൂപരഹിത ദമ്പതികൾ, ചൗരി വഹിക്കുന്ന സ്ത്രീ എന്നിവരുടെ ശിൽപ്പങ്ങളും ഉൾപ്പെടുന്നു.പേർഷ്യൻ ഭാഷയിൽ ഗുരു ഹർഗോവിന്ദ് സിംഗിനെ പരാമർശിക്കുന്ന ശിലാഫലകത്തോടുകൂടിയ 56 ടെറാക്കോട്ട കഷണങ്ങളും പതിനെട്ടാം നൂറ്റാണ്ടിലെ വാളും ഉണ്ട്.
മോദിയുടെ യാത്രയിൽ അമേരിക്ക ഇന്ത്യക്ക് കൈമാറിയ സാധനങ്ങളിൽ കൂടുതലും 11 -ആം നൂറ്റാണ്ട് മുതൽ 14 -ആം നൂറ്റാണ്ടിന്റെ കാലഘട്ടത്തിലാണെന്നും അതുപോലെ തന്നെ ചരിത്രപരമായ പുരാതന വസ്തുക്കളും ഉൾപ്പെടുന്നുണ്ട്.കൂട്ടത്തിൽ ഏകദേശം 45 പുരാവസ്തുക്കൾ ശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പുകളാണ്.കടൽ കടന്ന ഇത്തരത്തിലുള്ള അഞ്ഞുറോളം നിർമ്മിതികാളാണ് 2014 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.
അനധികൃത വ്യാപാരവും മോഷണവും സാംസ്കാരിക വസ്തുക്കളുടെ കള്ളക്കടത്തും തടയാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മോദിയും ബൈഡനും വ്യക്തമാക്കി.ഇന്ത്യയിൽനിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കടത്തിയ പുരാവസ്തുക്കൾ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ