- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫീസ് മുറിയിൽ വച്ച് വനിതാ ജീവനക്കാരിയെ കയറിപ്പിടിച്ചു; ബലമായി ചുംബിക്കാൻ ശ്രമം; യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിച്ചു; വിമർശനം ഉയർന്നതോടെ യുപിയിൽ അണ്ടർ സെക്രട്ടറി അറസ്റ്റിൽ
ലഖ്നൗ: ഉത്തർ പ്രദേശിൽ വനിതാ ജീവനക്കാരിയോട ലൈംഗിക അതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. യുപി സർക്കാരിൽ അണ്ടർ സെക്രട്ടറിയായ ഇച്ഛാ റാം യാദവാണ് അറസ്റ്റിലായത്.
യുപി ന്യൂനപക്ഷക്ഷേമ വകുപ്പിലെ കരാർ ജീവനക്കാരിയെ ഓഫിസിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. 30 വയസ്സുള്ള വിവാഹിതയായ ജീവനക്കാരി തന്നെയാണ് രാം യാദവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് പുറത്തുവിട്ടത്.
ഒക്ടോബർ 29ന് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും രാം യാദവിനെ അറസ്റ്റ് ചെയ്യാൻ യുപി പൊലീസ് തയാറാകാതിരുന്നത് വിവാദമായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. ശക്തമായി എതിർത്തിട്ടും രാം യാദവ് തുടർച്ചയായി ജീവനക്കാരിയെ ചേർത്തുപിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നതിന്റെയും ശരീരത്തിൽ സ്പർശിക്കുന്നതിന്റെയും ദൃശ്യങ്ങൾ വിഡിയോയിലുണ്ട്.
Shocking visual from #Lucknow
- Arvind Chauhan (@Arv_Ind_Chauhan) November 10, 2021
Man posted as secretary in the minority welfare department is caught physically forcing himself on ad-hoc woman employee. FIR lodged in Hussainganj police station.
The video was shot by victim. Have blurred to safeguard her identity. pic.twitter.com/vt2a7ZDsbW
ഒരു ഘട്ടത്തിൽ ജീവനക്കാരി കരഞ്ഞെങ്കിലും കണ്ട ഭാവം നടിക്കാതെ വീണ്ടും യാദവ് അവരെ പീഡിപ്പിക്കാനാണ് ശ്രമിച്ചത്. യുവതി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ല. ഇന്നു രാവിലെയാണ് രാം യാദവ് ജയിലിനുള്ളിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നത്.
തന്നോട് സഹകരിച്ചില്ലെങ്കിൽ ജോലി കളയിക്കുമെന്ന് ഭീഷണിമുഴക്കിയാണ് ഉദ്യോഗസ്ഥൻ യുവതിയോട് ലൈംഗിക അതിക്രമം നടന്നതിയത്. കഴിഞ്ഞ മാസമാണ് ഇച്ഛാ റാം യാദവ് യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി അതിക്രമിച്ചത്. ഓഫീസ് മുറിയിൽ വച്ച് പ്രതി യുവതിയ ബലമായി പിടിച്ചു വച്ച് ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി എതിർത്തിട്ടും ഇച്ഛാ റാം യാദവ് ബലമായി കടന്ന് പിടിക്കാൻ ശ്രമിച്ചു.
ഇയാളുടെ ശല്യം സഹിക്കാനാവാതായതോടെ യുവതി തന്നെയാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒക്ടോബർ 29 ന് യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല.
2013 മുതൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ കംപ്യൂട്ടർ ഓപ്പറേറ്ററാണ് യുവതി. 2018 മുതൽ രാം യാദവ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് യുവതി പരാതിയിൽ പറയുന്നു. ലക്നൗവിലെ വകുപ്പ് ആസ്ഥാനത്ത് നാലാം നിലയിലാണ് ഇവരുടെ ഓഫിസ്. ജോലി സ്ഥിരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് രാം യാദവ് പീഡനത്തിന് ശ്രമിച്ചിരുന്നത്. പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറയുന്നു.
ഉദ്യോഗസ്ഥനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും പ്രതി തന്നെ കയറിപ്പിടിച്ച് ചുംബിച്ചുവെന്ന് യുവതിയുടെ പരാതിയിൽ ആരോപിച്ചിരുന്നു. പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാതായതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.
തന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് നിന്നാൽ ജോലിയിൽ തുടരാമെന്നും അല്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് ഉദ്യോഗസ്ഥൻ നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവ ദിവസവും ഉദ്യോഗസ്ഥൻ യുവതിയെ ഭീഷണിപ്പെടുത്തി ശേഷം കയറിപ്പിടിക്കുകയായിരുന്നു.
തെളിവു സഹിതം പരാതി നൽകിയിട്ടും സർക്കാർ ഉദ്യോഗസ്ഥനായ പ്രതിയെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആരോപണമുയർന്നിട്ടുണ്ട്. പരാതി നൽകി ഒരാഴ്ചയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്നും പരാതിക്കാരി ആരോപിച്ചു.