തിരുവനന്തപുരം: സസ്‌പെൻസുകൾക്ക് വിരാമമിട്ട് കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശനെ നിയമിച്ചു. ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനാണ് കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി സതീശനെ തിരഞ്ഞെടുത്ത് വിവരം പ്രഖ്യാപിച്ചത്. മല്ലികാർജ്ജുന് ഖാർഖെ തീരുമാനം തന്നെ അറിയിച്ചെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തെ തിരഞ്ഞെടുക്കുന്നതായി മല്ലികാർജ്ജുന്ന ഖാർഖെ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്്. കെ സി വേണുഗോപാലും പിന്തുണച്ചതോടെയാണ് വി ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.

വി ഡി സതീശനായി കോൺഗ്രസിലെ യുവനിരയും മറവുശത്ത് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചാണ് കൈകോർത്ത് പ്രതിപകക്ഷ നേതൃതസ്ഥാനത്തിനായി വാദിച്ചത്. ഇതിൽ യുവനിരക്കൊപ്പമാണ് ഹൈക്കമാൻഡ് നിലകൊണ്ടത്. കോൺഗ്രസ് നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കണക്കിലെടുത്താണ് ഹൈക്കമാൻഡ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ എതിർപ്പ് അവഗണിച്ചാണ് സതീശനെ നേതാവാക്കാനാനുള്ള തീരുമാനം. ഇരുപത്തിയൊന്നംഗ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ 12 പേർ സതീശനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഭൂരിപക്ഷം മാനിച്ച് സതീശനെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹൈക്കമാൻഡ്. എന്നാൽ അപ്രതീക്ഷിതമായി സതീശനെതിരെ ഉമ്മൻ ചാണ്ടി രംഗത്തുവന്നതോടെ പ്രഖ്യാപനം നീട്ടി. രമേശിനെ തന്നെ പ്രതിപക്ഷ നേതാവായി നിലനിർത്തണമെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനോട് ആവശ്യപ്പെടുകയായിരുന്നു.

ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി നിലനിർത്തിയാൽ കെപിസിസി നേതൃത്വം താൻ ഏറ്റെടുക്കാമെന്നും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തിലെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്നുമുള്ള നിർദ്ദേശം ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനു മുന്നിൽ വച്ചെന്നാണ് സൂചന. എ്ന്നാൽ പാർട്ടിയിൽ തലമുറ മാറ്റം വേണമെന്ന ഭൂരിപക്ഷ അഭിപ്രായത്തിന് നേതൃത്വം വഴങ്ങുകയായിരുന്നു.

ചെന്നിത്തലയുടെ വാക്കുകൾ ജനം വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും, അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നുമായിരുന്നു പൊതുവിൽ ഉയർന്ന വികാരം. ഇപ്പോഴത്തെ സാഹചര്യത്തിൽ, കെപിസിസി നേതൃത്വത്തിലും മാറ്റമുണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാൽ ഗ്രൂപ്പു സമവാക്യങ്ങളെ ബാധിക്കുമെന്നതും പ്രശ്‌നമായി നിലനില്ക്കുന്നു.