- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാൽ ഞങ്ങളാണ് കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത്; ഞങ്ങൾ രണ്ടാളും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും; പരാതിയും പരിഭവവും സ്വാഭാവികം: വി ഡി സതീശൻ
തിരുവനന്തപുരം: കോൺഗ്രസ് ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിർന്ന നേതാക്കൾ നൽകിയ പരാതിയെ തുടർന്നാണെന്ന് വിഡി സതീശൻ. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാൽ ഞങ്ങളാണ് കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത്. ഞങ്ങൾ രണ്ടാളും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും. തങ്ങൾക്ക് കാര്യങ്ങൾ തീരുമാനിക്കാൻ കെപിസിസിയുടെ അനുമതിയുണ്ട്. എന്നാൽ പരാതിയും പരിഭവവും സ്വാഭാവികമാണെന്ന് വിഡി സതീശൻ പറഞ്ഞു.
എംപിമാരുടെ പരാതിയിൽ പുനഃസംഘടനാ നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ എഐസിസി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് വിഡി സതീശന്റെ പ്രതികരണം. കോൺഗ്രസിൽ പ്രവർത്തനം നടത്താതെ നേതൃനിരയിലേക്ക് എത്താൻ ചിലർ എളുപ്പ വഴികൾ കണ്ടുപിടിച്ചതായും കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ പോയവർ പിറകിലായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോൺഗ്രസിന് വോട്ട് കുറഞ്ഞത് താഴെ തട്ടിൽ പ്രവർത്തനം ഇല്ലായിരുന്നതുകൊണ്ടാണ്. പ്രവർത്തകരിൽ അധ്വാനിക്കുന്നവരും അധ്വാനിക്കാത്തവരും ഉണ്ട്. അവരെ നേതൃത്വം ഒരേ തുലാസിലാണ് കണ്ടത്. എല്ലാവർക്കും അവസരങ്ങൾ ഉണ്ട്. കോൺഗ്രസിൽ നന്നായി പ്രവർത്തിക്കുന്നവർക്ക് അവസരം ഉറപ്പ് വരുത്തുകയാണ് നേതൃത്വം ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു.
അതേസമയം അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കമാന്റിന് കത്തയച്ചു. കെപിസിസി അധ്യക്ഷസ്ഥാനത്ത് കടിച്ചു തൂങ്ങാനില്ലെന്നാണ് കെ സുധാകരന്റെ നിലപാട്. പുനഃസംഘടനക്കെതിരെ നേരത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തിയിരുന്നു. ബന്ധപ്പെട്ട ചർച്ചകളിൽ എം പിമാരെ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ഉയർന്ന പരാതി. ഈ സാഹചര്യത്തിലാണ് കേരളത്തിൽ നിന്നുള്ള എംപിമാർ പരാതിയുമായി ഹൈക്കമാന്റിനെ സമീപിച്ചത്.
പുനഃസംഘടനാ പട്ടിക അന്തിമമാക്കാനുള്ള നടപടിക്കിടയിലാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലുണ്ടായത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എംപിമാർ പരാതി അറിയിച്ചെന്നും, ഇതിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമായിരുന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ സുധാകരനെ അറിയിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട അതുവരെയുള്ള നടപടികൾ നിർത്തിവെക്കാനാണ് താരിഖിന്റെ നിർദ്ദേശം.
എന്നാൽ, നിർണായകഘട്ടത്തിലെ എഐസിസി നിർദ്ദേശത്തിലാണ് അതൃപ്തിയിലാണ് കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവും. പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നാണ് കെ സുധാകരനും, വി ഡി സതീശനും ആവശ്യമുന്നയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ