- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി ആവശ്യപ്പെട്ടാൽ കഴക്കൂട്ടത്ത് മത്സരിക്കും; ബിജെപിയും എൻഡിഎയും പൂർണസജ്ജം: വി മുരളീധരൻ
ന്യൂഡൽഹി: പാർട്ടി പറഞ്ഞാൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപിയും എൻഡിഎയും പൂർണസജ്ജമാണ്. ഇക്കുറി കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി മികച്ച മുന്നേറ്റം നടത്തുമെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ പാർട്ടിക്ക് ഒരു എംഎൽഎയെ കിട്ടയത്. എട്ടിടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിയുകയും ചെയതു. ഇത്തവണ കൂടുതൽ സീറ്റുകൾ നേടി നിയമസഭയിൽ നിർണായകശക്തിയാകാനാണ് എൻഡിഎ ലക്ഷ്യമിടുന്നതെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന വിജയയാത്ര വലിയ മുതൽക്കൂട്ടാകും. മുപ്പത് സീറ്റ് ലഭിച്ചാൽ ബിജെപി ഭരിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം പരിചയസമ്പന്നനായ നേതാവാണ്. സമയമാകുമ്പോൾ അത് മനസിലാകുമെന്ന് മുരളീധരൻ മറുപടി പറഞ്ഞു. 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുണ്ടാകും. വിജയസാധ്യത പരിഗണിച്ചാവും സ്ഥാനാർത്ഥി നിർണയമെന്നും മുരളീധരൻ പറഞ്ഞു.