- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിൻ നയം മാറ്റിയത് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചെന്ന് വി മുരളീധരൻ; കേരളത്തിൽ ജനുവരി - മാർച്ച് മാസങ്ങളിൽ നൽകിയ 63 ലക്ഷം ഡോസിൽ വിതരണം ചെയ്തത് 34 ലക്ഷം ഡോസ് മാത്രമെന്നും കേന്ദ്രമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. വികേന്ദ്രീകൃത വാക്സിൻ നയമെന്ന സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരമാണ് നയം മാറ്റമെന്ന് വി മുരളീധരൻ വ്യക്തമാക്കി.
അതേസമയം, വാക്സീൻ സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രം നേരിട്ട് ചുമതലകൾ ഏറ്റെടുക്കുന്നതെന്ന വിമർശനവും മുരളീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഉന്നയിക്കുന്നു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സിൻ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടായിരുന്നു കുറിപ്പ്.
'കൊവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ലോകത്തിലെ ഏറ്റവും ബൃഹുത്തായ സൗജന്യവാക്സീൻ വിതരണമാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന വാക്സീൻ കേന്ദ്ര സർക്കാർ തന്നെ സംഭരിക്കും. പണം നൽകി സ്വകാര്യ ആശുപത്രിയിലും വാക്സീൻ സ്വീകരിക്കാൻ സൗകര്യമുണ്ട്. ഒരുഡോസിന് പരമാവധി 150 രൂപ സർവീസ് ചാർജ്ജ് ഈടാക്കാം.
സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്സീൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പക്ഷേ വാക്സീൻ സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഉദാഹരണത്തിന് ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തതു പോലെ കേരളത്തിൽ ജനുവരി മാർച്ച് മാസങ്ങളിൽ നൽകിയ 63 ലക്ഷം ഡോസിൽ 34 ലക്ഷം മാത്രമാണ് വിതരണം ചെയ്തത്. ആ പശ്ചാത്തലത്തിലാണ് ഇപ്പോൾ മുഴുവൻ ചുമതലയും കേന്ദ്രം വീണ്ടും ഏറ്റെടുക്കുന്നത്. കേന്ദ്ര സർക്കാർ നടത്തുന്ന സൗജന്യ ഭക്ഷധാന്യ വിതരണം ദീപാവലിവരെ നീട്ടുമെന്നും പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു.'- വി മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.