തിരുവനന്തപുരം: നേമത്ത് ആര് സ്ഥാനാർത്ഥിയായാലും സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി. കോൺഗ്രസ് സ്ഥാനാർത്ഥിയായി മുരളീധരൻ വരുന്നതോടെ കോൺഗ്രസിന് നേമത്ത് എത്ര വോട്ടുണ്ടെന്ന് അറിയാമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമുണ്ടാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

കെ. മുരളീധരൻ നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി വരുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി. വ്യക്തികൾ തമ്മിലുള്ള മത്സരം അളക്കാൻ ഇത് ഗാട്ടാ ഗുസ്തിയല്ല. എതിർ സ്ഥാനാർത്ഥി ആരാണ് എന്നത് പ്രശ്നമല്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.