- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്‌സിൻ നിർമ്മാണത്തിനൊരുങ്ങി കേരളം; ഉത്പാദന യൂണിറ്റ് ഒരുങ്ങുക തിരുവനന്തപുരത്തെ ലൈഫ് സയൻസ്പാർക്കിൽ; ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽ നിന്നും 2100 കോടി രൂപ ഭരണാനുമതി നൽകാനും തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിൻ നിർമ്മാണം ആരംഭിക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരത്ത് വാക്‌സിൻ ഉത്പാദന യൂണിറ്റ് ആരംഭിക്കാനാണ് തീരുമാനം. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റ് തുടങ്ങുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി എസ്. ചിത്രയെ പ്രൊജക്ട് ഡയറക്ടറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഡോ. കെ.പി. സുധീർ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി) ചെയർമാനും ഡോ. ബി. ഇക്‌ബാൽ (സ്റ്റേറ്റ് ലെവൽ എക്‌സ്‌പേർട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെന്റ്), ഡോ. വിജയകുമാർ (വാക്‌സിൻ വിദഗ്ദ്ധൻ, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജൻ ഖോബ്രഗഡെ(പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിങ് ഡയറക്ടർ കെ.എസ്‌ഐ.ഡി.സി.) എന്നിവർ മെമ്പർമാരായി വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. പ്രമുഖ കമ്പനികളുമായി ചർച്ചകൾ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്‌സിൻ ഉത്പാദനം സാദ്ധ്യമാക്കുന്നതിനും വർക്കിങ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി.
കിഫ്ബിയിൽ നിന്ന് 2100 കോടി രൂപ വായ്പ എടുക്കും. എത്രയും പെട്ടെന്ന് തന്നെ വാക്‌സിൻ നിർമ്മാണം ആരംഭിക്കാനാണ് സർക്കാർ തീരുമാനം.തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കും മന്ത്രിസഭാ യോഗം അനുമതി നൽകി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയിൽ നിന്നും ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നൽകാനും തീരുമാനിച്ചു.
മറുനാടന് മലയാളി ബ്യൂറോ