- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റോക്ക് തീർന്നു:തിരുവനന്തപുരത്തും വാക്സിൻ ക്ഷാമം; ഉടൻ സ്റ്റോക്ക് എത്തിയില്ലെങ്കിൽ വാക്സിനേഷൻ മുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് ; മറ്റു ജില്ലകളിലും വാക്സിൻ ക്ഷാമത്തിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരം റീജനിൽ വാക്സിൻ ക്ഷാമം രൂക്ഷം. നിലവിലെ സ്റ്റോക്കുകൾ എല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഈ സാഹച്യത്തിൽ പുതിയ സ്റ്റോക്ക് വാക്സിൻ എത്തിയില്ലെങ്കിൽ വാക്സിനേഷൻ മുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മറ്റു റീജനുകളിലും ദിവസങ്ങൾക്കുള്ളിൽ സ്റ്റോക്ക് തീരുമെന്നാണ് റിപ്പോർട്ട്.
കേരളത്തിന് പുറമേ പല സംസ്ഥാനങ്ങളും വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്ര പല ജില്ലയിലും വാക്സിൻ വിതരണം നിർത്തി. ഒഡിഷയിലും പലയിടത്തും വാക്സിൻകേന്ദ്രങ്ങൾ അടച്ചു. അടിയന്തരമായി 30 ലക്ഷം ഡോസ് വാക്സിൻ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കൽ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്സിന്മാത്രം.ഒരാഴ്ചത്തേക്കുകൂടിയുള്ള വാക്സിൻ വിതരണഘട്ടത്തിലാണെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
ആന്ധ്രയിൽ വാക്സിൻ ശേഷിക്കുന്നത് 1.2 ദിവസത്തേക്കുമാത്രം. ബിഹാറിൽ 1.6 ദിവസത്തേക്കും ഉത്തരാഖണ്ഡിൽ 2.9 ദിവസത്തേക്കും ഒഡിഷയിൽ 4.4 ദിവസത്തേക്കും മാത്രം ശേഷിക്കുന്നു. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങൾക്ക് നൽകിയത് 11.14 കോടി ഡോസ് വാക്സിൻ. ഇതിൽ 9.16 കോടി ഡോസ് കുത്തിവച്ചു. ശേഷിക്കുന്നത് 1.97 കോടി ഡോസ്. പ്രതിദിനം 36 ലക്ഷം ഡോസ് കുത്തിവയ്ക്കുന്നു.
അതേസമയം പുതിയ സാഹചര്യത്തിൽ ഉൽപാദനം വർദ്ധിപ്പിക്കുമെന്നറിയിച്ച് മരുന്ന് കമ്പനികൾ അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അടുത്ത മാസത്തോടെ പ്രതിമാസ ഉൽപാദനം 70 മില്യൺ ഡോസിൽനിന്ന് 100 മില്യൺ ഡോസ് ആക്കി ഉയർത്തുമെന്നാണ് റിപ്പോർട്ട്. രണ്ട് ലക്ഷം ഡോസുള്ള പ്രതിമാസ ഉത്പാദനം അഞ്ച് ലക്ഷമാക്കുമെന്ന് ഭാരത് ബയോടെക്കും വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ