കോഴിക്കോട്: കോഴിക്കോട് ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കോവിഡ് വാക്സിൻ ഉപയോഗ്യ ശൂന്യമായ സംഭവത്തിൽ അന്വേഷണം. എട്ടുലക്ഷം രൂപയോളം വിലവരുന്ന വാക്സിനാണ് നശിച്ചത്. വാക്സിൻ സൂക്ഷിച്ചതിലെ പിഴവ് മൂലം 830 ഡോസ് കോവിഷീൽഡ് വാക്സിനാണ് ഉപയോഗ ശൂന്യമായത്.

ജില്ല മെഡിക്കൽ ഓഫീസർ നടത്തുന്ന അന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഡിഎംഒ ഡോ. ജയശ്രീ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും കൂടുതൽ ശ്രദ്ധപുലർത്താൻ ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ചെറൂപ്പ ആരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞദിവസം എത്തിച്ച കോവിഷീൽഡ് വാക്സിൻ വയലുകൾ സൂക്ഷിക്കുന്നതിൽ ജീവനക്കാർ അശ്രദ്ധപുലർത്തിയെന്നാണ് വാക്സിനേഷന്റെ ജില്ല ചുമതലയുള്ള ഉദ്യോഗസ്ഥൻ നടത്തിയ അന്വേഷണത്തിലെ പ്രാഥമിക നിഗമനം. രണ്ട് മുതൽ എട്ട് ഡിഗ്രി വരെയുള്ള താപനിലയിൽ സൂക്ഷിക്കേണ്ട വാക്സിൻ കോൾഡ് ബോക്സിൽ വച്ചു. ഇതോടെ തണുത്ത് കട്ടപിടിച്ചു