- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഡുമായി കുത്തനെയുള്ള ഇറക്കമിറങ്ങി വന്ന ടിപ്പർ ലോറി തകർത്തത് രണ്ടു ഇരുചക്രവാഹനം, മാരുതി വാൻ, ഓട്ടോറിക്ഷ; വീടിന്റെ പകുതിയോളം തകർത്ത് മറിഞ്ഞു; വടശേരിക്കരയിൽ നടന്ന അപകടത്തിൽ ഒഴിവായത് വൻ ദുരന്തം
പത്തനംതിട്ട: പാറമടയിൽ നിന്നും ലോഡുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ടു വീട്ടിനുള്ളിലേക്ക് പാഞ്ഞു കയറി. ഒഴിവായത് വൻ ദുരന്തം. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടുകൂടി വടശേരിക്കര ഇടത്തറ മുക്കിൽ പാലത്തിങ്കൽ ജേക്കബ് തോമസിന്റെ വീട്ടിലേക്കാണ് ടിപ്പർ ഇടിച്ചു കയറിയത്. ഇടിയുടെ ശക്തിയിൽ സംരക്ഷണ ഭിത്തിയും വീടിന്റെ മുൻഭാഗവും പൂർണമായും തകർന്നു.
കൊമ്പനോലിയിലെ ക്രഷർ യൂണിറ്റിൽ നിന്നും വന്ന ടിപ്പറാണ് മറിഞ്ഞത്. ഡ്രൈവർ ആലപ്പുഴ സ്വദേശി സന്തോഷിനെ പരുക്കുകളോടെ പത്തനംതിട്ട ജനറൽ ആശിപത്രിയിൽ പ്രവേശിപ്പിച്ചു. അപകട സമയം ജേക്കബ് തോമസ് മുറിയിലും ഭാര്യ അടുക്കളയിലുമായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിനു മുൻപിലായി നിർത്തിയിട്ടിരുന്ന ഓമ്നി വാനും മൂന്നു ഇരുചക്ര വാഹനങ്ങളും റോഡിൽ നിർത്തിയിട്ടിരുന്ന വാലുങ്കൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോയും പൂർണമായി തകർന്നു.ഇവരുടെ വീടിനു സമീപത്തുള്ള പാലത്തിങ്കൽ ഗീവർഗീസിന്റെ വീടിനും കേടുപാടുകൾ സംഭവിച്ചു.
ഏതാണ്ട് നാനൂറു മീറ്ററിൽ കൂടുതൽ കുത്തിറക്കമുള്ള ഈ റോഡിലൂടെ അമിത ഭാരവും കയറ്റിയാണ് ടിപ്പറുകൾ വേഗതയിൽ കടന്നു പോകുന്നത്. അമിത വേഗത്തെച്ചൊല്ലി തർക്കങ്ങൾ നാട്ടുകാരും ഡ്രൈവർമാരുമായി ഉണ്ടായിട്ടുണ്ട്. ഡ്രൈവർക്ക് റോഡ് പരിചയമല്ലാത്തതാണ് അപകടത്തിന് കാരണമായത് എന്നും പറയുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ അപകടം ഉണ്ടായി നാലുപേർ മരിച്ചിരുന്നു. അന്നത്തെ അപകടത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള അപകടമാണ് ഉണ്ടായിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്