- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ്-19 പ്രോട്ടോകോൾ എല്ലാവരും പാലിക്കണം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്; സിപിഎം മെഗാ തിരുവാതിരയെ വിമർശിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയിൽ നടന്ന മെഗാ തിരുവാതിരക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കോവിഡ്-19 പ്രോട്ടോകോൾ എല്ലാവരും പാലിക്കണമെന്നതിൽ തർക്കമില്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ്-19 അവലോകന യോഗത്തിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും വീണാ ജോർ്ജ്ജ് പറഞ്ഞു.
'കോവിഡ്-19 പ്രോട്ടോകോൾ എല്ലാവരും പാലിക്കണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്. അപ്പോൾ എല്ലാവരും കോവിഡ്-19 പ്രോട്ടോകോൾ പാലിക്കണം എന്നതിൽ തർക്കമില്ല.' വീണ ജോർജ്ജ് റിപ്പോർട്ടർ ടി വിയോട് പ്രതികരിച്ചു. സിപിഐഎം സംസ്ഥാന നേതൃത്വം മെഗാ തിരുവാതിരയിൽ ഇതിനകം അതൃപ്തി അറിയിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടി പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
വിഷയത്തിൽ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനും തീരുമാനമായിട്ടുണ്ട്. വിഷയത്തിൽ വീഴ്ച പറ്റിയെന്ന് സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സമ്മതിച്ചുവെന്നാണ് സൂചന. തിരുവാതിര അവതരിപ്പിച്ചതിൽ നേതാക്കൾക്ക് അവമതിപ്പുണ്ടാക്കിയെന്നും. തിരുവാതിര നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയതിലും സംസ്ഥാന നേതൃത്വം വിമർശിച്ചു.