- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളം തളിപ്പറമ്പിന്റെ സ്വന്തം സിനിമ; ജയസുര്യയുടെ നേട്ടത്തിൽ ആഹ്ളാദിച്ചു തളിപ്പറമ്പുകാർ
കണ്ണുർ: മികച്ച നടനായി ജയസൂര്യ അംഗീകരിക്കപ്പെടുമ്പോൾ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് കണ്ണൂരിലെ തളിപ്പറമ്പ് ദേശം. തളിപ്പറമ്പുകാരനായ മുരളി കുന്നുംപുറത്തിന്റെ ജീവിതം പകർത്തിയ ‘വെള്ളം' സിനിമയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയസൂര്യയെ തേടിയെത്തിയതെന്നാണ് അഭിമാനത്തിന് കാരണം.
തളിപ്പറമ്പിലും പരിസര പ്രദേശങ്ങളായ പൂമംഗലം, മുള്ളൂൽ, തൃച്ചംബരം എന്നിവിടങ്ങളിലുമായാണ് സിനിമ ചിത്രീകരിച്ചത്. പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത് ‘സിനിമാപ്പടി'യെന്ന് വിളിപ്പേരുള്ള തളിപ്പറമ്പ് ന്യൂബസാറിലെ പടികളിലും ഇടവഴിയിലുമാണ്. സിനിമയുടെ എഴുത്തുകാരിൽ ഒരാളായ വിജേഷ് വിശ്വവും നിരവധി അണിയറ പ്രവർത്തകരും തളിപ്പറമ്പുകാരായിരുന്നു.
ജയസൂര്യക്ക് അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വിജേഷ് വിശ്വം പറഞ്ഞു. ചിത്രത്തിൽ ഗായകനായ വിശ്വനാഥൻ, അഭിനേതാക്കളായ സന്തോഷ് കീഴാറ്റൂർ, കെ എം ആർ റിയാസ്, സുധീഷ് കുമാർ, ജിജിന, പരേതനായ സി വി എൻ ഇരിണാവ് എന്നിവരും തളിപ്പറമ്പുകാരാണ് തളിപ്പറമ്പിന്റെ സ്വന്തം സിനിമയായ വെള്ളത്തിലൂടെ മികച്ച നടനായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ജയസൂര്യയും സോഷ്യൽ മീഡിയയിലുടെ പ്രതികരിച്ചു
‘വെള്ളം സിനിമ കണ്ട നിരവധിപേർ സമൂഹത്തിലുണ്ട്. അതാണ് ആദ്യ അവാർഡ്. സിനിമ കഴിഞ്ഞാലും മനസ്സിൽ നിൽക്കുന്ന കഥാപാത്രമാണ് മുഴുക്കുടിയനായ മുരളി. കുടിനിർത്തിയപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് ചിത്രം. കഥാപാത്രത്തിനുള്ള അംഗീകാരമാണ് അവാർഡ്. വെള്ളം സിനിമയിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശം നൽകാനായി.
ചിത്രത്തിൽ ഒപ്പം പ്രവർത്തിച്ച എല്ലാവർക്കുമായി അവാർഡ് സമർപ്പിക്കുന്നുവെന്നും ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു

ചിത്രത്തിൽ ഒപ്പം പ്രവർത്തിച്ച എല്ലാവർക്കുമായി അവാർഡ് സമർപ്പിക്കുന്നുവെന്നും ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story