- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിങ്കുരങ്ങെന്ന് വിളിച്ചയാൾ അഭിപ്രായം തിരുത്തി; എം.എം മണി മികച്ച മന്ത്രിയെന്ന് വെള്ളാപ്പള്ളി; പക്ഷപാതമില്ലാതെ വികസനം നടത്തുന്ന ആളെന്നും പ്രശംസ; മത്സരിച്ചപ്പോൾ കളിയാക്കിയവരെ കൊണ്ട് അഭിപ്രായം തിരുത്തിക്കാൻ സാധിച്ചുവെന്ന് മന്ത്രി മണിയുടെ മറുപടി
നെടുങ്കണ്ടം: എം.എം മണി മികച്ച മന്ത്രിയെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പക്ഷപാതമില്ലാതെ വികസനം നടത്തുന്ന ആളാണ്. ഇനിയും പൊതുപ്രവർത്തന രംഗത്ത് ശോഭിക്കാൻ മണിയാശാന് കഴിയട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ ആശംസകൾ നേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എം.എം മണിയെ കരിങ്കുരങ്ങ് എന്ന് വെള്ളാപ്പള്ളി നടേശൻ അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു.
നെടുങ്കണ്ടം എസ്.എൻ.ഡി.പി യൂണിയൻ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.എം.മണി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ പലരും കളിയാക്കിയിരുന്നതായി മന്ത്രി എം.എം ഓർമ്മിപ്പിച്ചു. താൻ വിജയിച്ചപ്പോഴും മന്ത്രിയായപ്പോഴും എന്ത് ചെയ്യാൻ കഴിയുമെന്ന് അവർ ആശങ്കപ്പെട്ടു. ആ അഭിപ്രായം തിരുത്തിക്കാൻ സാധിച്ചുവെന്ന് മന്ത്രി എം.എം മണി വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ പ്രവർത്തനങ്ങൾ എസ്.എൻ.ഡി.പിക്ക് കരുത്താണെന്നും ഉദ്ഘാടന ചടങ്ങിൽ എം.എം മണി പറഞ്ഞു. ഉടുമ്പൻചോലയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എം.എം മണിയെ രാജാക്കാട് വച്ചായിരുന്നു വെള്ളാപ്പള്ളി നടേശൻ കരിങ്കുരങ്ങ് എന്ന് വിളിച്ചത്.
മറുനാടന് മലയാളി ബ്യൂറോ