- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെഞ്ഞാറമ്മൂട്ടിലെ ഇരട്ടകൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ; കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ട്; പെരിയയ്ക്ക് പകരമായി നടത്തിയ കൊലയാണിത്; ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും; ആക്രമണം അഴിച്ച് വിട്ടത് പാർട്ടിയുടെ മുന്നേറ്റം കണ്ട്; പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടകൊലപാതകം ആസൂത്രിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ട്. പെരിയ കൊലപാതകത്തിന് പകരമായി കോൺഗ്രസുകാർ നടത്തിയ കൊലപാതകമാണിതെന്നും കോടിയേരി പറഞ്ഞു. വെഞ്ഞാറമൂട്ടിൽ കൊല്ലപ്പട്ടവരുടെ വീടുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
കൊലപാതകത്തിന് പിന്നാലെ രക്തസാക്ഷികളായ സഖാക്കളെ അപമാനിക്കുന്ന പരാമർശമാണ് കോൺഗ്രസ് നേതാക്കൾ തുടരുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണെന്ന് വരുത്തിതീർക്കാനാണ് അവരുടെ ശ്രമം. മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലയിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു.
കൊലപാതകം നടത്തി സിപിഎമ്മിനെ തകർക്കാമെന്ന് കരുതരുത്. ഈ പ്രദേശം സിപിഎമ്മിന്റെ ബാലികേറാ മലയായിരുന്നു. ഇവിടെ കഴിഞ്ഞ തെരഞ്ഞടുപ്പിൽ പാർട്ടിയുടെ മുന്നേറ്റം കണ്ട് വിറളിപിടിച്ചവരാണ് ആക്രമണത്തിന് പിന്നിൽ. ഇതിന്റെ ഭാഗമായാണ് നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ വധശശ്രമമുണ്ടായത്്. പിന്നാലെയാണ് തിരുവോണ ദിവസത്തെ ഇരട്ടക്കൊലപാതം. ഇവർക്ക് ഒരിക്കലും കേരളജനത മാപ്പുനൽകില്ലെന്ന് കോടിയേരി പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ നാടാകെ കലാപമുണ്ടാകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കേരളത്തിലെ വികസന മുന്നേറ്റങ്ങളെ തടസപ്പെടുത്തുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിൽ പാർട്ടിപ്രവർത്തകർ പെട്ടുപോകരുത്. സമാധാനാമാണ് സിപിഎം ആഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ അരുംകൊലയ്ക്ക് ജനം ബാലറ്റിലൂടെ മറുപടി നൽകും. മിഥിലാജിന്റെയും ഹഖിന്റെയുംഅനാഥാരാകില്ല. ഇവരുടെ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു.
മറുനാടന് ഡെസ്ക്