- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപരിചിതരുടെ വീഡിയോ കോളുകൾ ചാടിക്കേറി അറ്റൻഡ് ചെയ്യരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്; നിർദ്ദേശം വീഡിയോകോൾ സ്ക്രീൻ ഷോട്ട് ഉപയോഗിച്ച് ബ്ലാക്ക്മെയിൽ വർധിക്കുമ്പോൾ
തിരുവനന്തപുരം: അപരിചിതരുടെ വീഡിയോ കോളുകൾ അറ്റൻഡ് ചെയ്യരുതെന്ന് പൊലീസി ന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ സൈബർ വിഭാഗമായ സൈബർ ഡോമാണ് ഈ മുന്ന റിയിപ്പ് നൽകിയിട്ടുള്ളത്. കോൾ അറ്റൻഡ് ചെയ്യുന്ന സമയം തന്നെ സ്ക്രീൻഷോട്ടുകളും വീഡി യോ റെക്കോർഡിങ്സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയിൽ ചെയ്യുക തുടങ്ങിയവ കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളപൊലീ സിന്റെ മുന്നറിയിപ്പ്.
ഈയിടെയായി അപരിചിതരുടെ വീഡിയോ കോൾ അറ്റൻഡ് ചെയ്തവരുടെ സ്ക്രീൻ ഷോട്ട് , റെ ക്കോഡസ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട് ബ്ലാക്ക് മെയിൽ ചെയ്യുകയും പണം ആവശ്യ പ്പെടുന്നതായുമുള്ള പരാതികൾ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്നുണ്ട്.കോൾ ചെയ്യുന്നവർ തങ്ങളുടെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരം കാളുകൾ ചെയ്യുന്നത്.കോൾ അറ്റൻഡ് ചെയ്ത വ്യക്തി അശ്ലീല ചാറ്റിൽ ഏർപ്പെട്ടുവെന്ന മട്ടിൽ പ്രചരിപ്പിക്കുമെന്നാകും ഭീഷണി.
ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അപരിചിതരിൽ നിന്നും വരുന്ന വീഡിയോ കോളുകൾ അറ്റൻഡ് ചെയ്തു ഇത്തരത്തിൽ വഞ്ചിക്കപെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക എന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി.