- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്യങ്ങൾ കൈവിട്ടു; നിലപാട് മാറ്റി ഫേസ്ബുക്ക്;നടപടി ഉപഭോക്താക്കളുടെ പ്രതിഷേധത്തെയും ഉപേക്ഷിക്കലിനെയും തുടർന്ന്; വാട്സ് ആപ്പിലെ പരിഷ്കാരങ്ങൾ ബിസിനസ്സ് ഉപയോക്താക്കൾക്ക് മാത്രമെന്ന് ഫേസ്ബുക്കിന്റെ വിശദീകരണം; രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് വാട്സ് ആപ്പിനെ പിന്നിലാക്കി സിഗ്നൽ
തിരുവനന്തപുരം: വാട്സാപ് ഉപയോഗിക്കുന്നതിനായി ഫേസ്ബുക്ക് ഏർപ്പെടുത്തിയ നിബന്ധന കൾ വാട്സ് ആപ്പിന് കനത്ത തിരിച്ചടിയായി.വിവാദ നിയമങ്ങൾ ഫെബ്രുവരി എട്ട് മുതൽ പുതി യ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് പുതിയ നിബന്ധനകളിൽ പറഞ്ഞിരുന്നത്. എന്നാ ൽ, വാട്സാപ് ഉപയോക്താക്കൾ കൂട്ടത്തോടെ കൊഴിഞ്ഞുപോകാൻ തുടങ്ങിയതോടെ കമ്പനി അടവു മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.ഒറ്റ ദിവസം കൊണ്ട് തന്നെ വാട്സ് ആപ്പ് ഉപേക്ഷിച്ചവർ നിരവധിയാണ്. ഈ സാഹചര്യത്തിലാണ് നിയമാവലിയിൽ മാറ്റം വരുത്തിയെന്ന പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നിരിക്കുന്നത്.പുതിയ നയങ്ങൾ തങ്ങളുടെ ബിസിനസ് ഉപയോക്താക്കൾക്കു മാത്രമുള്ളതാണ് എന്നൊരു പുതിയ വാദമാണ് ഇപ്പോൾ കമ്പനി ഉയർത്തുന്നത്.
പുതിയ നിബന്ധനകൾ പ്രകാരം ഫേസ്ബുക്കിന് ഉപയോക്താവിന്റെ ഡേറ്റയിലേക്ക് നുഴഞ്ഞു കയറാനുള്ള അവസരമാണ് ഒരുക്കുന്നത് എന്നായിരുന്നു ആരോപണം. ഡേറ്റ ഉപയോഗത്തിൽ ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധിയുള്ള കമ്പനികളിലൊന്നായി പലരും വിശേഷിപ്പി ക്കുന്ന ഫേസ്ബുക് തങ്ങളെ ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നത് സഹിക്കാനാവില്ല എന്നായിരു ന്നു വാട്സാപ് ഉപേക്ഷിക്കാൻ തീരുമാനിച്ചവരിൽ പലരും പറഞ്ഞത്.നിലവിൽ വാട്സാപ്പിന്റെ ഡേറ്റാ കൈകാര്യം ചെയ്യുന്ന രീതിക്ക് മാറ്റം വരുത്തുന്നില്ലെന്നാണ് അവർ ഇപ്പോൾ പറയുന്നത്. വാട്സാപ് വഴി നേരിട്ട് സാധനങ്ങൾ വാങ്ങുന്നത് എളുപ്പമാക്കാനാണ് പുതിയ നടപടിക്രമങ്ങൾ എന്നാണ് കമ്പനി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. മിക്ക ആളുകളും വാട്സാപ് ഉപയോഗിക്കുന്നത് കുടുംബാംഗ ങ്ങളും കൂട്ടുകാരുമായി ചാറ്റു ചെയ്യാനാണ്. എന്നാൽ വാട്സാപ് ബിസിനസ് രംഗത്തേക്കും കടക്കുക യാണ്. ഇതിനാൽ തങ്ങളുടെ സുതാര്യത കൂടുതൽ വർധിപ്പിക്കാനാണ് പുതിയ നയങ്ങളത്രെ. എന്നാൽ, വാട്സാപിലൂടെ ബിസിനസ് സന്ദേശങ്ങൾ കൈമാറണോ എന്നത് ഉപയോക്താവിന്റെ മാത്രം തീരുമാനമായിരിക്കുമെന്നും കമ്പനി പറയുന്നു. പുതിയ അപ്ഡേറ്റ് പ്രകാരം സ്വകാര്യ ചാറ്റിന്റെയും മറ്റും ഡേറ്റ ഫേസ്ബുക്കുമായി പങ്കുവയ്ക്കില്ലെന്നു പറയുന്നു. ആളുകളുടെ സ്വകാ ര്യത സംരക്ഷിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അവകാശപ്പെടുന്നു.
അതേസമയം, ഇന്ത്യയിലാണ് വാട്സാപ് പേയും അതോടൊപ്പം ജീയോ മാർട്ടുമായുള്ള ബന്ധിപ്പിക്ക ലും എല്ലാം നടക്കുന്നത്. സ്വാഭാവികമായും എല്ലാ ഉപയോക്താക്കളും ബിസിനസ് ഉപയോക്താക്ക ളായി മാറില്ലേ എന്ന സംശയവും ഉയരുന്നു.ഏകദേശം 140 കോടി ഉപയോക്താക്കളാണ് വാട്സാപിന് ആഗോള തലത്തിലുള്ളത്. ഇന്ത്യയിലാണ് ഏറ്റവുമധികം ഉപയോക്താക്കളുള്ളത് - ഏകദേശം 40 കോടി.എന്തായാലും വാട്സാപ്പിന്റെ സർവറുകളിൽ ഫേസ്ബുക്കിന്റെ സാന്നിധ്യം തുടങ്ങുക യാണെങ്കിൽ തുടരുന്നതു ബുദ്ധിയാണോ എന്നാണ് പല ഉപയോക്താക്കളും ചോദിക്കുന്ന ചോദ്യം. പലരും വാട്സാപിനു പകരം ടെലഗ്രാമും, സിഗ്നലും പരീക്ഷിക്കുകയാണ്. തൃപ്തികരമാണെങ്കിൽ അവയിൽ തുടരാനും, ഘട്ടംഘട്ടമായി വാട്സാപിൽ നിന്ന് ഒഴിവാകാനുമാണ് ഉദ്ദേശമെന്നാണ് പല രും അഭിപ്രായപ്പെട്ടത്.
അവസരം മുതലെടുത്ത് സിഗ്നൽ; രാജ്യത്ത് വാട്സ് ആപ്പിനെ പിന്തള്ളി
വാട്സാപ്പിന്റെ പുതിയ നയങ്ങൾ വന്നതോടെ ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ ട്വീറ്റ് 'പക രം സിഗ്നൽ ഉപയോഗിക്കൂ' എന്നായിരുന്നു. ഇതേ തുടർന്ന് സിഗ്നലിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. പുതിയ സ്വകാര്യ നയമാറ്റത്തെ തുടർന്ന് വാട്സാപ് ഉപേക്ഷിക്കുന്നവ രുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതോടെ മറ്റൊരു മെസേജിങ് ആപ്ലിക്കേ ഷനായ സിഗ്നലിന്റെ ഇന്ത്യയിലെ ഡൗൺലോഡിങ് കുത്തനെ കൂടിയിട്ടുണ്ട്. സിഗ്നൽ പ്രൈവറ്റ് മെസ ഞ്ചർ ആപ്ലിക്കേഷൻ ഇപ്പോൾ ആപ്പിളിന്റെ ഇന്ത്യയിലെ ആപ്പ് സ്റ്റോറിലെ 'മികച്ച സൗജന്യ അപ്ലി ക്കേഷനുകൾ' ലിസ്റ്റിൽ ഒന്നാമതാണ്. വാട്സാപ് മൂന്നാം സ്ഥാനത്താണ്. സിഗ്നലിന് ലഭിക്കുന്ന ജനപ്രീതിയെയാണ് ഇത് കാണിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ ഞങ്ങൾ മാനിക്കു മെന്ന് സിഗ്നൽ അറിയിച്ചിട്ടുണ്ട്.
പ്ലാറ്റ്ഫോമിലേക്ക് എത്തുന്ന പുതിയ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി സിഗ്നൽ വക്താ വ് പറഞ്ഞു. ഇതിനാൽ തന്നെ പുതിയ അക്കൗണ്ടുകളുടെ ഫോൺ നമ്പർ പരിശോധനയിൽ കാലതാമസം നേരിടുന്നുണ്ടെന്നും സിഗ്നൽ പറയുന്നു.ലാഭേച്ഛയില്ലാത്ത സിഗ്നൽ ഫൗണ്ടേഷൻ നടത്തുന്ന ആപ്ലിക്കേഷൻ പരീക്ഷിക്കാൻ താൽപ്പര്യമുള്ള നിരവധി പുതിയ ഉപയോക്താക്കൾ ഓരോ സെക്കന്റിലും എത്തുന്നുണ്ട്.ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. വാട്സാപ്പിൽ നിന്ന് വ്യത്യസ്തമായി സിഗ്നൽ ഐപാഡിലും ലഭ്യമാണ്. കൂടാതെ ഉപയോക്താക്കൾക്ക് വിൻഡോസ്, ലിനക്സ്, മാക് എന്നിവയിൽ സിഗ്നൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനും കഴിയും.
മറുനാടന് ഡെസ്ക്