- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തു കൊണ്ടാണ് ഞാൻ പി സി ജോർജ് തോൽക്കണം എന്ന് ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് ചിലരുടെ കാര്യത്തിൽ നിഷ്പക്ഷത കൈ വിടുന്നത്?
കഴിഞ്ഞ ആഴ്ച വീണ ജോർജിനെ കുറിച്ച് എഴുതിയ ലേഖനത്തിൽ ഈ ലേഖകൻ നിഷ്പക്ഷതയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ മറുനാടൻ വായിക്കുന്നവർക്കും ഈ ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ വായിക്കുന്നവർക്കും അറിയാം അത്രമേൽ നിഷ്പക്ഷം അല്ല കാര്യങ്ങളുടെ പോക്കെന്ന്. അതിന്റെ കാരണം ലളിതമാണ് നിഷ്പക്ഷത്വം എന്നതാണ് ഏറ്റവും വലിയ കള്ളം. ഞാൻ പക്ഷം പിടിക്കുന്നത് മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ സ്വജനപക്ഷപാതത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല, നേരെ മറിച്ച് ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. ഇത്രയും പറയാൻ കാരണം പിസി ജോർജിനെതിരെ കടുത്ത നിലപാട് എടുക്കുന്നത് എന്തു കൊണ്ടാണ് എന്ന് വിശദീകരിക്കാൻ ആണ്. ഒരു മറയും ഇല്ലാതെ പറയാം, പിസി ജോർജ് തോറ്റു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വീണ ജോർജ് ജയിച്ചു കാണണം എന്ന് ആഗ്രഹം നടക്കുമോ എന്നുറപ്പില്ലാത്തത് പോലെ തന്നെ പിസി ജോർജ് തോറ്റു കാണണം എന്ന ആഗ്രഹം നടക്കുമോ എന്നും എനിക്ക് നിശ്ചയമില്ല. ജയിച്ചാലും തോറ്റാലും ഞാൻ എന്തു കൊണ്ടു ഇങ്ങനെ ഒരു ആഗ്രഹം കാത്തുസൂക്ഷിച്ചു എന്ന് പറയേണ്ട ബാധ്യത എന
കഴിഞ്ഞ ആഴ്ച വീണ ജോർജിനെ കുറിച്ച് എഴുതിയ ലേഖനത്തിൽ ഈ ലേഖകൻ നിഷ്പക്ഷതയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ മറുനാടൻ വായിക്കുന്നവർക്കും ഈ ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ വായിക്കുന്നവർക്കും അറിയാം അത്രമേൽ നിഷ്പക്ഷം അല്ല കാര്യങ്ങളുടെ പോക്കെന്ന്. അതിന്റെ കാരണം ലളിതമാണ് നിഷ്പക്ഷത്വം എന്നതാണ് ഏറ്റവും വലിയ കള്ളം. ഞാൻ പക്ഷം പിടിക്കുന്നത് മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ സ്വജനപക്ഷപാതത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല, നേരെ മറിച്ച് ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ്.
ഇത്രയും പറയാൻ കാരണം പിസി ജോർജിനെതിരെ കടുത്ത നിലപാട് എടുക്കുന്നത് എന്തു കൊണ്ടാണ് എന്ന് വിശദീകരിക്കാൻ ആണ്. ഒരു മറയും ഇല്ലാതെ പറയാം, പിസി ജോർജ് തോറ്റു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. വീണ ജോർജ് ജയിച്ചു കാണണം എന്ന് ആഗ്രഹം നടക്കുമോ എന്നുറപ്പില്ലാത്തത് പോലെ തന്നെ പിസി ജോർജ് തോറ്റു കാണണം എന്ന ആഗ്രഹം നടക്കുമോ എന്നും എനിക്ക് നിശ്ചയമില്ല. ജയിച്ചാലും തോറ്റാലും ഞാൻ എന്തു കൊണ്ടു ഇങ്ങനെ ഒരു ആഗ്രഹം കാത്തുസൂക്ഷിച്ചു എന്ന് പറയേണ്ട ബാധ്യത എനിക്കുണ്ട്.
ആദ്യമേ പറയട്ടെ - ഞാൻ പൂഞ്ഞാർ മണ്ഡലത്തിൽ ജനിച്ചു വളർന്നു, ആ മണ്ഡലത്തിലെ പാതിയോളം പ്രദേശങ്ങളുമായി അഗാതമായ ബന്ധം പുലർത്തുന്ന ഒരാൾ ആണ്. ആ മണ്ഡലംകാരൻ എന്നതിനൊപ്പം ഒരു മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള ബന്ധങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ മണ്ഡലത്തിന് പുറത്തുള്ളവർക്ക് ജോർജിനെ കുറിച്ച് അറിയാവുന്നതിൽ ഏറെ കാര്യങ്ങൾ എനിക്കറിയാം. ജോർജ് ഒരു മികച്ച എംഎൽഎ ആണെന്ന കാര്യത്തിൽ എനിക്ക് തർക്കമില്ല. എന്നാൽ ജോർജ് പ്രതിനിധാനം ചെയ്യുന്നത് തികച്ചും തെറ്റായ രാഷ്ട്രീയം ആണ് എന്നതാണ് ഞാൻ ജോർജിനെ എതിർക്കാൻ കാരണം. പലരും പറയുന്നു കെ എം മാണിയോട് ജോർജ് എതിരിടുന്നതുകൊണ്ടാണ് ഞാൻ ജോർജിനെ എതിർക്കുന്നത് എന്ന്. അങ്ങനെ പറയുന്നവർക്ക് എന്റെ നിലപാടുകളെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തതുകൊണ്ടാണ്.
ജോർജിനെതിരെയുള്ള എന്റെ നാലപാടിന് മറുനാടന്റെ തുടക്കം മുതൽ പഴക്കമുണ്ട്. ജോർജ് കേരള രാഷ്ട്രീയത്തിലെ കാൻസർ ആണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം അവസരവാദപരമായ നിലപാട് എടുക്കുകയും, ഏതു വിഴിപ്പു ഭാണ്ഡത്തെയും ചുമക്കുകയും, എന്നാൽ കാര്യം നടക്കാതെ വരുമ്പോൾ അവരെ പച്ചത്തെറി വിളിക്കുകയും ചെയ്യുന്ന ജോർജ് പ്രതിനിധാനം ചെയ്യുന്നത് തികച്ചും അപകടകരമായ രാഷ്ട്രീയം ആണ്. അതുകൊണ്ട് തന്നെ ജോർജ് എന്ന കാപട്യത്തെ ഞാൻ ആദ്യം മുതൽ നഖശിതാന്തം എതിർത്തിരുന്നു. സംശയം ഉള്ളവർക്ക് വേണ്ടി 2012 ലും 2013 ലും പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളുടെ ലിങ്ക് തരാം. അന്ന് ജോർജ് കെ എം മാണിയുടെ വലം കയ്യായിരുന്നു എന്നോർക്കണം. എന്നിട്ട് വേണം ജോർജ് മാണിക്കെതിരെ നിലപാട് എടുത്തതുകൊണ്ടാണ് ഞാൻ ജോർജിനെ എതിർക്കുന്നത് എന്നു ആരോപിക്കാൻ.
- ഗണേശ് കുമാറിനെയല്ല പിസി ജോർജ്ജിനെയാണ് പുറത്താക്കേണ്ടത്; ഈ അധമത്വം എവിടെ വരെ?
- മന്ത്രി പി ജെ ജോസഫ് പെണ്ണു പിടിയൻ അല്ലെന്ന് കോടതി പറയുമ്പോൾ സുരഭി ദാസിന്റെയും പിസി ജോർജിന്റെയും പേരിൽ കേസ് എടുക്കാത്തത് എന്തുകൊണ്ട്?
- സുധാകരൻ... ജയരാജന്മാർ... ജോർജ്ജ്... കേരളം ഓടിച്ചുവിടേണ്ട നാല് ദുർഭൂതങ്ങൾ
[BLURB#1-VL]കെ എം മാണിക്കെതിരെ ജോർജ് എടുത്ത നിലപാടിന്റെ വെളിച്ചത്തിൽ മാത്രം ജോർജിനെ കാണുന്നവർക്ക് ജോർജ് കേരള കേജ്രിവാൾ ആണ് എന്നൊക്കെ തോന്നും. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ജോർജിന്റെ പ്രവർത്തനങ്ങൾ അടുത്തു കാണുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ചരിത്രത്തെ അത്ര വേഗം മറക്കാൻ സാധിക്കില്ല. ഇവിടെ അഴിമതിക്കാരും തട്ടിപ്പുകാരും സ്വജനപക്ഷപാതികളുമായ അനേകം നേതാക്കൾ ഉണ്ട്. അവരെ ഒക്കെ തുറന്ന് കാട്ടണം എന്ന് വിശ്വസിക്കുന്നയാൾ ആണ് ഞാൻ. എന്നിട്ടും അഴിമതിക്കെതിരെ പടവാളേന്തുന്ന ജോർജിനോട് എന്താണ് കലിപ്പ് എന്ന് പലർക്കും സംശയം ഉണ്ടാവുക സ്വാഭാവികമാണ്. കാരണം വളരെ സിംപിൾ ആണ്. രാഷ്ട്രീയത്തിൽ ഏറ്റവും അധികം വേണ്ടത് സത്യസന്ധതയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിലും സാധാരണക്കാരനെ പിഴിയാത്ത വിധത്തിലും അത്യാവശ്യം കമ്മീഷൻ ഒക്കെ വാങ്ങുന്നതിന് പോലും ഞാൻ എതിരല്ല. കോടികൾ മുടക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മുടക്ക് മുതലെങ്കിലും ഊരിയെടുക്കാൻ നിക്ഷേപകർ ആഗ്രഹിക്കുക സ്വാഭാവികം. അല്ലെങ്കിൽ കോടികൾ മുടക്കാനുള്ള അവസരം ഇല്ലാതാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിയണം.
[BLURB#2-VR]ജോർജിനോടുള്ള എതിർപ്പ് എന്തെന്ന് വച്ചാൽ മറ്റെല്ലാ രാഷ്ട്രീയക്കാരെയും പോലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കുടപിടിക്കുന്ന ജോർജ് പക്ഷെ താൻ മാത്രം പുണ്യാളൻ ആണെന്നും മറ്റുള്ളവരെല്ലാം അഴിമതിക്കാരാണെന്നും വരുത്തി തീർക്കാൻ ശ്രമിക്കുന്നു. പൂഞ്ഞാർ മണ്ഡലത്തിലെ ഓരോ ഇടപാടുകൾക്കും എണ്ണിയെണ്ണി കമ്മീഷൻ കൈപ്പറ്റുന്നവരാണ് ജോർജും മകനും എന്നാണ് പൂഞ്ഞാറിലെ അനുഭവസ്ഥർ പറയുന്നത്. അഴിമതി നിരോധന നിയമ പ്രകാരം കേരളത്തിൽ ആദ്യമായി കുറ്റക്കാരൻ ആണ് എന്ന് കണ്ടെത്തിയ ജനപ്രതിനിധി സാക്ഷാൽ പിസി ജോർജ് ആണ് എന്നോർക്കണം. മന്ത്രി പി ജെ ജോസഫ് വിദ്യാഭ്യാസ - പൊതു മരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ഇടത് മുന്നണി സർക്കാരിന്റെ കാലത്ത് ജോർജ് എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടോ എന്ന് ജോർജ്ജ് തന്നെ പറയട്ടെ. പ്രിഡിഗ്രി കോളേജിൽ നിന്നും അടർത്തി മാറ്റിയെടുത്ത ആ കാലം ആയിരുന്നു കേരളം കണ്ട ഏറ്റവും സംഘടിതമായ അഴിമതി നടന്നത്. +2 അനുവദിക്കാൻ ഓരോ എയ്ഡഡ് സ്‌കൂളുകളും ലക്ഷങ്ങൾ ആണ് വാരി എറിഞ്ഞത്. ഓരോ സ്‌കൂളുകളിലെയും അദ്ധ്യാപക ഒഴിവുകളുടെ എണ്ണം നോക്കിയായിരുന്നു കൈക്കൂലി കൊടുത്തിരുന്നത്.
[BLURB#3-H]ആ അഴിമതി അദ്ധ്യാപക നിയമങ്ങളിൽ മാത്രം ഒതുങ്ങി നിന്നല്ല. ഓരോ സ്‌കൂളിലും അനുവദിച്ച കുട്ടികളുടെ എണ്ണം അനുസരിച്ചും പണം കൊടുത്തിരുന്നെന്നും മാനേജ്മെന്റ് പ്രതിനിധികൾ ഈ ലേഖകോട് വ്യക്തമാക്കിയിരുന്നു. ഒരു വിദ്യാലയത്തിൽ നിന്നും 25,000 രൂപ വരെയാണ് അന്ന് ക്യാപിറ്റേഷൻ വാങ്ങിയിരുന്നത്. ഇതിന്റെ ഒരു വിഹിതവും സ്‌കൂൾ അനുവദിക്കാൻ സഹായിച്ചവർക്ക് നൽകേണ്ടി വന്നു. ഈ അഴിമതിക്ക് ജോർജിന് ഒരു പങ്കും ഇല്ലായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് പൊളിക്കാൻ ഒരു പത്ത് സാക്ഷികളെ ഞാൻ കൊണ്ടു നിർത്തി തരാം. അതുപോലെ എത്രയോ ഇടപാടുകൾ പുറം ലോകം അറിയാനുണ്ട്. ജോർജിന്റെ മകന് കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഒരു പാറമട പോലും ഇല്ലെന്ന് ചങ്കിൽ കൈ വച്ച് പറയാൻ സാധിക്കുമോ? പാറമടകൾ വിൽക്കുകയും വാങ്ങുകയും ഒക്കെ ചെയ്യുന്നതിന് ജോർജിന്റെ മകൻ ഇടനില നിന്ന ഒട്ടേറെ സംഭവങ്ങൾ ഈ ലേഖകന് തന്നെ അറിവുള്ളതാണ്. അല്ലെങ്കിൽ ജോർജോ മകനോ കേസ് കൊടുക്കട്ടെ അത്തരക്കാരെ ഞാൻ തന്നെ മുൻപിൽ നിർത്തി തരാം.
ഇനി ഇപ്പറഞ്ഞതെല്ലാം ആരോപണങ്ങൾ മാത്രം ആണ് എന്ന് കരുതുക. എങ്കിൽ പോലും ജോർജ് ഉത്തരം പറയേണ്ട ചില ചോദ്യങ്ങൾ ഉണ്ട്. ഒരു രാഷ്ട്രീയപാർട്ടിയുടെയും ലേബൽ ഇല്ലാത്ത (സെക്യുലറിൽ നിന്നും ജോർജിനെ പുറത്താക്കിയിരുന്നു) ഒരു മുന്നണിയുടെയും സ്ഥനാർത്ഥിയല്ലാത്ത ജോർജ് പൂഞ്ഞാറിൽ മത്സരിക്കാനായി മുടക്കുന്നത് കോടികൾ ആണ്. ഇടത് വലത് സ്ഥാനാർത്ഥികൾക്കൊക്കെ ഏറെ പോസ്റ്ററും ഫ്ളെക്സുമായി ജോർജ് പ്രചാരണം നടത്തുന്നു. ജോർജ്ജിന്റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് കൊണ്ട് പൂഞ്ഞാറിലെ ഒന്നരലക്ഷം വോട്ടർമാർക്ക് എത്തിച്ച് ബുക്കിന്റെ ചെലവ് മാത്രം ലക്ഷങ്ങളാണ്. ഏറ്റവും കുറഞ്ഞത് പത്തു കേടി രൂപ വേണ്ടി വരും ഈ പ്രചാരണം പൂർത്തിയാകാൻ എന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ മികച്ച പ്രകടനങ്ങൾ നടത്തുന്ന മണ്ഡലങ്ങളിൽ പ്രധാന സ്ഥാനാർത്ഥികൾ ചെലവാക്കുന്ന യഥാർത്ഥ തുകയാണിത്. കണക്കിൽ പത്തു ലക്ഷം മാത്രമേ ഉള്ളൂ എങ്കിലും നല്ലത് പറയാൻ ഓട്ടോറിക്ഷാക്കാർക്ക് 45 ദിവസത്തെ ഓട്ടോക്കൂലിയാണ് ജോർജ് വിതരണം ചെയ്തതെന്നാണ് മണ്ഡലത്തിൽ നിറഞ്ഞ് കേൾക്കുന്ന ആരോപണം. ഇത് നിരവധി ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. ജോർജിന്റെ പ്രചാരണ വാഹനത്തിനു പിന്നാലെ പോകാനും ബൈക്ക് റാലിയും മറ്റും നടത്താനും യുവാക്കൾക്ക് പെട്രോൾ ചെലവും, 300 രൂപയും, ബിരിയാണിയും, ടീ-ഷർട്ടുമാണ് സമ്മാനം. ഇതൊക്കെ വെറും ആരോപണങ്ങൾ അല്ല. ഇതിന്റെ ഒക്കെ ഉപഭോക്താക്കൾ നേരിട്ട് പറഞ്ഞ കാര്യങ്ങൾ മാത്രമാണ്.
[BLURB#4-VL]അഴിമതി വിരുദ്ധ പടയാളിയായ ഈ കേരള കേജ്രിവാളിന് ഈ പണം ഒക്കെയും എവിടെ നിന്നാണ് ലഭിച്ചത്? ജോർജിന്റെ അപ്പൻ പണ്ട് ഒരു പട്ടച്ചാരായക്കട നടത്തിയുരുന്ന ആളായിരുന്നെന്ന് പൂഞ്ഞാറുകാർക്കറിയാം. ജോർജോ മകനോ മകളോ ഒരിക്കലും ജോലിക്ക് പോയിട്ടില്ല. ഇവർക്ക് എന്തെങ്കിലും ബിസിനസ്സ് ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നില്ല. പരമ്പരാഗതമായി ജോർജിന് ഒരുപാട് സ്വത്തുക്കൾ ഒന്നും ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടും എങ്ങനെയാണ് ഈ കോടികൾ വാരി എറിയാൻ കഴിയുന്നത് എന്ന ചോദ്യത്തിനെങ്കിലും ജോർജ് ഉത്തരം തരേണ്ടതല്ലേ?
ഇതൊക്കെയാണ് സ്ഥിതിയെങ്കിലും പിന്നെന്തുകൊണ്ടാണ് ജോർജിനെതിരെ ആരും ഒരക്ഷരം മിണ്ടാത്തതെന്ന് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും. ഇക്കാര്യം ഞാൻ പല നേതാക്കളോടും ചോദിച്ചിട്ടുണ്ട്. അതിന് അവർ പറഞ്ഞത് ഒറ്റ മറുപടി മാത്രമാണ്. അവർക്കൊക്കെ മാന്യത എന്നു പറയുന്ന ഒന്നുണ്ട്? അതല്ലാതെ ജോർജ് പച്ചത്തെറി പരസ്യമായി വിളിച്ചു പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് മാത്രം മിണ്ടാതാരിക്കുന്നു എന്ന്. അതിൽ ശരിയില്ലേ? തന്തയ്ക്കും തള്ളയ്ക്കും ഒക്കെ വിളിക്കുമ്പോൾ ആരായാലും പ്രകോപിതാരാവില്ലേ? അതൊഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗം ജോർജിനെ ഒഴിവാക്കുകയാണ് എന്ന് അവർ കരുതിയാൽ കുറ്റം പറയാൻ പറ്റുമോ? വീട്ടുമുറ്റത്ത് നന്നായി കുരയ്ക്കുന്ന ഒരു പട്ടിയുള്ളത് അന്തസ്സുള്ള തറവാടിന്റെ അടയാളം ആണ് എന്നാണ് മാണി ഒരിക്കൽ ജോർജ്ജിനെ എടുത്തതിനെക്കുറിച്ച് ചോദിച്ചവരോട് പറഞ്ഞതെന്ന് കേട്ടിട്ടുണ്ട്.
[BLURB#5-VR]ജോർജിനെ കുറിച്ച് ഒരു സത്യം പറഞ്ഞതിന് ഗൗരിയമ്മയെ പോലെ വയോധികയായ ഒരു സ്ത്രീയെ എന്തൊക്കെയാണ് ജോർജ് വിളിച്ചു പറഞ്ഞതെന്ന് ആളുകൾ കേട്ടതാണ്. പിജെ ജോസഫിനെ ഉപേക്ഷിച്ച് വന്നപ്പോൾ എന്തെല്ലാം അസഭ്യങ്ങൾ ആണ് ജോസഫിനെ കുറിച്ച് പറഞ്ഞത്. ഒരു സ്ത്രീയെ ഉപയോഗിച്ച് ജോസഫ് അശ്ലീല സന്ദേശം അയച്ചു എന്നും മറ്റും പറഞ്ഞ് കേസ് കൊടിപ്പിച്ച രാഷ്ട്രീയ നെറികേട് മറ്റാരെങ്കിലും ചെയ്തോ? ആ കേസ് നിർദയം തള്ളുകയും ജോർജ് പറഞ്ഞിട്ടാണ് ചെയ്തതെന്ന് പരാതിക്കാരി ആരോപിക്കുകയും ചെയ്തപ്പോൾ ജോസഫിനുണ്ടായ മാനനഷ്ടത്തിന് ആരെങ്കിലും പരിഹാരം ചെയ്തോ? കേരളം അത്തരം ചതികളും വഞ്ചനകലും ഒന്നും വേണ്ടത് പോലെ ചർച്ച ചെയ്തിട്ടു പോലുമില്ല. ജോർജ്ജ് ആരോടൊക്കെ കൂടിയോ അവരോടൊക്കെ വഴക്കിട്ട് പോരുകയും അവരെക്കുറിച്ചെല്ലാം അസഭ്യം പറയുകയും ചെയ്യുന്നത് കേരളം പലതവണ കണ്ടിട്ടുള്ളതാണ്.
കെ എം മാണിയോടു പിണങ്ങിയപ്പോൾ എന്തെല്ലാം ആരോപണങ്ങൾ ആണ് ജോർജ് ഉന്നയിച്ചത്. സരിതയുടെ കത്തിൽ ഒരിക്കൽ പോലും പേര് പറഞ്ഞ് കേട്ടിട്ടില്ലാത്ത ജോസ് കെ മാണിയുടെ പേര് ഞൊടിയിടക്കുള്ളിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലോ വീട്ടിലിലോ ഓഫീസിലോ ഒക്കെ കൊണ്ട് സരിതയെ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം എങ്കിൽ വിശ്വസിക്കാമായിരുന്നു. ഡൽഹിയിലെ ഒരു പബ്ലിക് ടോയ്ലറ്റിൽ വച്ച് സരിതയെ ജോസ് കെ മാണി തുണി പൊക്കി കാണിച്ചു എന്നായിരുന്നു ആരോപണം എന്നോർക്കണം. ഒരു എംപിയെന്നല്ല ഒരു സാധാരണക്കാരൻ സ്ത്രീകളുടെ ടോയ്ലറ്റിൽ കയറിയാൽ നാട്ടുകാർ തല്ലിയോടിക്കും എന്നറിയാത്തവനാണോ ജോസ് കെ മാണി? അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ മാണിയുടെ മകൻ എന്തിന് പബ്ലിക് ടോയ്‌ലറ്റ് തെരഞ്ഞെടുത്തു? വല്ല പഞ്ചനക്ഷത്ര ഹോട്ടലിലും കൊണ്ടുപോയി തുണി പൊക്കാമായിരുന്നില്ലേ? മാണിയുടെ മകന് ശ്രീലങ്കയിലും മറ്റും ബിസിനസ്സ് സംരംഭങ്ങൾ ഉണ്ടെന്ന് ആരോപിച്ച ജോർജ് തെളിവ് നിരത്തിയോ? ഈ തെരഞ്ഞെടുപ്പ് സമയത്ത് എങ്കിലും ജോർജ്ജ് അത്തരം ആരോപണങ്ങളുടെ തെളിവുകൾ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കേണ്ടതല്ലേ?
രാഷ്ട്രീയ സത്യസന്ധത എന്നത് ഒരു കാലത്തും ജോർജിന് ഉണ്ടായിരുന്നില്ല. ജോസഫിന്റെ സ്ഥാനാർത്ഥിയായി എംഎൽഎ ആയ ജോർജ് ജോസഫിനെ ഉടുപ്പിന് പിടിച്ചും പേടിപ്പിച്ചുമൊക്കെയാണ് പണം സമ്പാദിച്ചത് എന്നാണ് കേൾവി. ഒറ്റയ്ക്ക് മത്സരിച്ചു പിള്ളയും ഗണേശും ജേക്കബും ഒക്കെ മന്ത്രിയാകുന്നത് കണ്ട ജോർജ് ജോസഫിനെ തള്ളിപ്പറഞ്ഞ് ഒറ്റക്ക് ഇടത് മുന്നണി ഘടക കക്ഷിയായി വന്നത് മന്ത്രി സ്ഥാനം പ്രതീക്ഷിച്ചായിരുന്നു. ആദ്യം അച്യുതാനന്തനെയും പിന്നെ പിണറായിയെയും സുഖിപ്പിച്ച് ജോർജ് പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ഒടുവിൽ ഇടത് മുന്നണിയിൽ നിന്നും പുറത്തായപ്പോൾ അതുവരെ പച്ചത്തെറി മാത്രം വിളിച്ചിരുന്ന മാണിയോടൊപ്പം ചേർന്നു. മന്ത്രിയാകാൻ മാണി താൽപ്പര്യം കാട്ടിയില്ല എന്ന് വ്യക്തമായപ്പോൾ തന്നെ മാണിക്കിട്ട് പണി കൊടുക്കുമെന്ന് ജോർജ് അടുപ്പക്കാരായ പത്രക്കാരോട് പറഞ്ഞിരുന്നു. അതിന് നാല് വർഷം കാത്തിരുന്നു എന്ന് മാത്രം.
ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി രായ്ക്കുരാമായണം രാജി വയ്‌പ്പിച്ചു ഉമ്മൻ ചാണ്ടി സർക്കിരിന്റെ ഭൂരിപക്ഷം കൂട്ടാൻ ജോർജ് നടത്തിയ കള്ളക്കളി ആരാണ് മറക്കുക. അതെല്ലാം പോട്ടെ. ഒരു പണിയും ഇല്ലാതിരുന്ന ചീഫ് വിപ്പ് സ്ഥാനത്ത് ഇരുന്നപ്പോൾ മന്ത്രിമാർക്ക് നിയമിക്കാൻ അനുമതിയുള്ള 30 പേഴ്സണൽ സ്റ്റാപിനെയാണ് ജോർജ് ഖജനാവിലെ പണം മുടക്കി തീറ്റിപ്പോറ്റിയത്. അവരിൽ പലരും പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും പൂഞ്ഞാറിലെയും കച്ചവടക്കാരും നേതാക്കളും ആയിരുന്നു. ഓഫീസിൽ ഒരിക്കൽ പോലും വരാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുകയും പെൻഷൻ കൈപ്പറ്റുകയും ചെയ്യുന്നു എന്ന് മനോരമ റിപ്പോർട്ട് ചെയ്തപ്പോൾ എല്ലാവരെയും പിരിച്ചു വിടുന്നു എന്നു വീമ്പിളക്കിയ ജോർജ് ആരെയെങ്കിലും പിരിച്ചു വിട്ടോ? അഴിമതി വിരുദ്ധനായ ജോർജ് എന്തു കൊണ്ട് ഈ ഖജനാവ് കൊള്ളയ്ക്ക് കൂട്ടു നിന്നു? സ്വന്തം കാര്യം നോക്കി നടന്ന ഇവരൊക്കെ ഇപ്പോഴും പെൻഷൻ വാങ്ങുന്നുണ്ടെന്നോർക്കണം.
ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ജോർജ്ജ് നടത്തുന്ന വ്യാജ പ്രചാരണങ്ങൾ മാത്രം മതി ജോർജ്ജിന്റെ രാഷ്ട്രീയത്തോടുള്ള വിപ്രതിപത്തി കാണിക്കാൻ. സിപിഐ(എം) സീറ്റ് തരില്ലെന്ന് തീർത്ത് പറഞ്ഞിട്ടും സിപിഎമ്മിന്റെ സ്ഥാനാർത്ഥഇയാണ് താൻ എന്ന അവസാന നിമിഷം വരെ പറഞ്ഞ് നടന്ന് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ജോർജ്ജിന് കഴിഞ്ഞു. പിന്നീട് എൽഡിഎഫിന് വേറെ സ്ഥാനാർത്ഥി ആയപ്പോൾ സിപിഎമ്മുകാർ മുഴുവൻ തനിക്കൊപ്പം ആണെന്ന് ജോർജ്ജ് നുണ പ്രചരിപ്പിച്ചു. രണ്ട് മണ്ഡലം കമ്മിറ്റികൾ തനിക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന് ഇഷ്ടക്കാരായ പ്രത്രക്കാരെ കൊണ്ട് വാർത്ത എഴുതിച്ച ജോർജ്ജ് അറിഞ്ഞില്ല മണ്ഡലം കമ്മിറ്റി എന്നൊരു സംവിധാനം സിപിഎമ്മിന് ഇല്ലെന്ന്. പിന്നീട് ഇടത് മുന്നണി അവരുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം സജീവം ആയപ്പോൾ മാണിയും താനും തമ്മിൽ അഡ്ജസ്റ്റ്‌മെന്റ് ആണ് എന്ന് പ്രചാരണം നടത്തി യുഡിഎപ് വൃത്തങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ആയിരുന്നു ശ്രമം. ഇത്തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചും ജയിക്കുന്ന സ്ഥാനാർത്ഥിയാണ് താൻ എന്നും മനപ്പൂർവ്വം പ്രചരിപ്പിച്ചും ഒക്കെയാണ് ജോർജ്ജ് യുദ്ധം ജയിക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം എരുമേലിയിലെ ഏറ്റവും പ്രമുഖനായ കേരള കോൺഗ്രസ് നേതാവ് ചെമ്പകത്തുങ്കൽ കറിയാച്ചനെ കണ്ടപ്പോൾ പറഞ്ഞ സംഭവം ആണ് ഈ നാടകത്തിലെ ഏറ്റവും രാഷ്ട്രീയമായ എപ്പിസോഡ്. ബൈപ്പാസ് കഴിഞ്ഞ് വിശ്രമിക്കുന്ന കറിയാച്ചൻ ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണം രംഗത്ത് സജീവം അല്ല. കറിയാച്ചൻ ചെക്കപ്പിന് പോയ ദിവസം നോക്കി കറിയാച്ചന്റെ വീട്ട് മുറ്റത്തെത്തിയ ജോർജ്ജ് ഏതാണ്ട് 20 മിനിട്ട് അവിടെ കാറിൽ കിടന്ന് വിശ്രമിച്ച ശേഷം പുറത്ത് ചെന്ന് കറിയാച്ചനുമായി ഞാൻ സെറ്റിൽ ചെയ്ത് ഇനി കറിയാച്ചൻ രംഗത്ത് ഇറങ്ങില്ല എന്ന് പ്രചരിപ്പിച്ചു എന്നതാണ് അത്. ഇങ്ങനെ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയും പോക്കെറ്റിൽ കിടക്കുന്ന കോട്ടയത്തെ കുറെ പത്രക്കാരുടെ സഹായത്തോടെയുമാണ് ജോർജ്ജ് വിജയിക്കാൻ ശ്രമിക്കുന്നത്. ഈ കാപട്യത്തെ മാത്രമാണ് ഞാൻ ചോദ്യം ചെയ്യുന്നത്.
ഇങ്ങനെ എണ്ണി എണ്ണി ചോദിച്ചാൽ ഒരുപാടുണ്ട് ചോദിക്കാൻ. എല്ലാ രാഷ്ട്രീയക്കാരെയും പോലെ അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ജോർജ് അഴിമതി വിരുദ്ധൻ പ്രതിഛായ ശേഖരിച്ച് സാധാരണക്കാരെ വഞ്ചിക്കുന്നു എന്ന ഗുരതരമായ കുറ്റമാണ് ചെയ്യുന്നത്. ഈ സത്യസന്ധതയില്ലായ്മയാണ് പിസി ജോർജ് തോൽക്കണം എന്ന് ആഗ്രഹിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. അതിന് വേണ്ടി മാത്രമാണ് മാദ്ധ്യമ പ്രവർത്തനത്തിലെ നിഷ്പക്ഷത കൈവിട്ട് ജോർജ് തോൽക്കണം എന്ന ആഗ്രഹത്തോട് ഞാൻ നിലപാടെടുക്കുന്നത്. എന്റെ നിലപാട് കൊണ്ട് ജോർജ് തോറ്റെന്ന് വരില്ല. എങ്കിലും എനിക്ക് എന്റെ മനസാക്ഷിയോട് നീതി പുലർത്തി എന്ന് വിശ്വസിക്കാൻ കഴിയണം. ഞാൻ അത്രയുമേ ആഗ്രഹിക്കുന്നുള്ളൂ.