തൃശൂർ: ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശിവദാസൻ തെങ്ങു കയറ്റ തൊഴിലാളിയാണ്. ശിവദാസനെ വീടിന് മുൻവശത്ത് തൂങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പു മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടത്. അയൽവാസികളാണ് പുതുവർഷ ദിനത്തിൽ രാവിലെ മൃതദേഹങ്ങൾ കണ്ടത്.

ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു.