- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' കേരളത്തെ ആദ്യം ഞെട്ടിച്ചു; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും നിറഞ്ഞത് ഭാര്യാ കച്ചവടം! പീഡകർക്ക് രക്ഷയൊരുക്കുന്നത് പരാതിക്കാരുടെ അഭാവം; വൈഫ് സ്വാപ്പിങിന് കേരളമാകെ വേരുകളോ?
കൊച്ചി: വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലെ പൊലീസ് അന്വേഷണത്തിൽ 2019ലും തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഷെയർ ചാറ്റിനൊപ്പം ഫെയ്സ് ബുക്കിന്റെ അനന്ത സാധ്യതകളും ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നു. നാല് പേരാണ് അന്ന് അറസ്റ്റിലായത്. ഇവർക്കൊപ്പമുള്ള യുവതികളെ പൊലീസിന് കേസിൽ പ്രതി ചേർത്തതുമില്ല. പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ഇടപെടൽ കുറ്റകരമല്ലെന്ന സുപ്രീംകോടതി ഉത്തരവുള്ളതു കൊണ്ടായിരുന്നു ഇത്. ഇപ്പോൾ ചർച്ചയാകുന്ന കറുകച്ചാലിലെ കേസിലും കൂടുതൽ പ്രതികളെ പൊക്കാൻ ഈ വിധി തടസ്സമായി മാറും.
തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട മറുനാടൻ മലയാളിയുടെ അന്വേഷണവും എത്തിയത് ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിലായിരുന്നു. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകൾ തിരുവനന്തപുരത്തും സജീവമാണെന്ന് അന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവർക്കും തൊടുപുഴയിലെ കൊലപാതകത്തിൽ പങ്കുണ്ടായിരുന്നു. ഈ കുട്ടിയുടെ അച്ഛന്റെ മരണത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടന്നാൽ ഇത്തരം വാട്‌സാപ്പ് ഗ്രൂപ്പുകളും കുടുങ്ങുമെന്ന് ഉയരുന്ന വിലയിരുത്തൽ എന്നു വന്നു. പക്ഷേ അതൊന്നും ആരും അന്വേഷിച്ചില്ല.
മയക്കുമരുന്നും മദ്യവുമൊഴിക്കുന്ന മാഫിയയ്ക്ക് അപ്പുറേക്കുള്ള പലതും തിരുവനന്തപുരത്ത് സജീവമാണെന്നാണ് തൊടുപുഴയിലെ കൊലപാതകത്തിൽ വ്യക്തമായിരുന്നു. സാമൂഹിക തിന്മയുടെ വഴിയേ നീങ്ങാനുള്ള പ്രേരണയാണ് തൊടുപുഴയിലെ അരുൺ ആനന്ദിനെ ക്രൂരനാക്കി മാറ്റിയത്. ഇതിന്റെ ഞെട്ടിക്കുന്ന സൂചനകളാണ് അന്ന് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്കുള്ള വിരൽ ചൂണ്ടൽ. വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലൂടെ പല കൈമാറ്റങ്ങളും നടക്കുന്നുണ്ട്. തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലുള്ളവർക്ക് ഈ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നു പക്ഷേ അതൊന്നും ആരും അന്വേഷിച്ചില്ല. ഇതെല്ലാം ഇത്തരം ഗ്രൂപ്പുകളെ വളർന്നു പന്തലിക്കാൻ കാരണമായി.
2019ലും കായംകുളത്തെ യുവതിയുടെ പരാതിയാണ് നിർണ്ണായകമായത്. ഭർത്താവ് തന്നെ മറ്റുള്ളവരുടെ ഭാര്യമാരെ സ്വന്തമാക്കാൻ പലർക്കും കാഴ്ച വച്ചെന്ന പരാതിയുള്ളതു കൊണ്ടാണ് അന്ന് കേസെടുക്കാനായത്. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലാത്തതു കൊണ്ട് വൈഫ് സ്വാപ്പങ് ഗ്രൂപ്പിനെതിരെ ഇതിന് അപ്പുറം ഒന്നും ചെയ്യാൻ പൊലീസിന് കഴിയില്ല. ഇതാണ് ഈ ഗ്രൂപ്പുകൾ പിന്നേയും തഴച്ചു വളരാൻ കാരണമായത്. 2021ലെ കേസിൽ ഇതിനായി അപ്പുമുണ്ടായി എന്ന് പൊലീസ് തിരിച്ചറിയുന്നു.
ഫെയ്സ് ബുക്കിൽ കപ്പിൾസുകളുടെ പലപല ഗ്രൂപ്പുകളുണ്ട്. അതിലൂടെയും ഭാര്യമാരെ കൈമാറ്റം ചെയ്യാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തിയിരുന്നുവെന്നുമാണ് 2019ൽ പൊലീസിന് കിട്ടിയിരിക്കുന്ന മൊഴി. ഈ ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് ഭാര്യമാരെ കൈമാറ്റം ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് കാട്ടി വ്യക്തിഗത സന്ദേശം അയക്കും. ഗ്രൂപ്പിൽ ചർച്ച ചെയ്യരുതെന്നും സ്വകാര്യമായി അറിയിക്കണമെന്നും ആവശ്യപ്പെടും. ഈ സന്ദേശത്തോടെ പ്രതികരിക്കുന്നവരും ഈ വൈഫ് സ്വാപ്പിങ് ഗ്രൂപ്പിൽ ഉൾപ്പെടുമായിരുന്നു. വിപുലമായ നെറ്റ് വർക്കാണ് ഇതിനുള്ളത്.
ഷെയർ ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ഓച്ചിറ കൃഷ്ണപുരം സ്വദേശി കിരൺ, കുലശേഖരപുരം വവ്വാക്കാവ് ചുളൂർ വീട്ടിൽ വാടകക്ക് താമസിക്കുന്ന സീതി, കൊല്ലം പെരിനാട് സ്വദേശി ഉമേഷ്, തിരുവല്ല പായിപ്പാട് സ്വദേശി ബ്ലസറിൻ എന്നിവരെയാണ് 2019ൽ അറസ്റ്റ് ചെയ്തത്.
2018 മാർച്ച് മുതലാണ് ആ കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കിരൺ ഷെയർ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയായ അർഷാദ് എന്നയാൾ കായംകുളത്തെത്തുകയും കിരൺ ഭാര്യയെ അർഷാദിന് കാഴ്ചവെക്കുകയും ചെയ്തു. തുടർന്ന് ഷെയർചാറ്റ് വഴി പരിചയപ്പെട്ട സീതിയുടെ വീട്ടിൽ കിരൺ ഭാര്യയുമായി പോകുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കുവെച്ച് ലൈഗിംക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട ഉമേഷിന്റെയും ബ്ലസറിന്റെയും വീട്ടിൽ കിരൺ ഭാര്യയെയും കൊണ്ടു പോയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
എന്നാൽ ഭാര്യ എതിർത്തതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നെന്നും വീണ്ടും കിരൺ നിർബന്ധിച്ചപ്പോഴാണ് ഭാര്യ പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ എത്തിയത്. ഭാര്യമാരെ പല കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് മറ്റ് പുരുഷന്മാരുമായി അന്നും ബന്ധപ്പെടുത്തിയത്. ഇതിൽ ഉൾപ്പെട്ട നാല് യുവതികളിൽ മൂന്ന് പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നു.
എന്നാൽ കായംകുളത്തുകാരന്റെ ഭാര്യയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇവരെ നിർബന്ധിച്ച് ബിയർ കൊടുത്തും മറ്റുമാണ് ഇതിന് പ്രേരിപ്പിച്ചത്. തിരുവല്ലയിലേക്കുള്ള വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇവർ ഭർത്താവിന്റെ ബൈക്കിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി സത്യം പറയുകയും ചെയ്തു. ഇതോടെയാണ് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്ക് അന്വേഷണം എത്തിയത്. നാല് പേരെ പിടികൂടുകയും ചെയ്തു. ഈ ഇടപാടുകളിൽ ആരും പരസ്പരം പണം കൈമാറിയിട്ടുമില്ല. എല്ലാം ആഘോഷത്തിന്റെ ഭാഗമായി നടന്നതുമാണ്.
പ്രേമത്തിൽ കുരുക്കിയ ഭാര്യയെ മദ്യത്തിന് അടിമയാക്കി തുടക്കം കുറിച്ച സംഭവമാണ് 2019ൽ പുറത്തുവന്നത്.ഡ്രൈവറായ യുവാവിന്റെ കെണിയിൽപ്പെട്ട് ഒപ്പം ഇറങ്ങിയ യുവതിയെ സാമൂഹിക മാധ്യമ സംവാദത്തിലൂടെ പരിചയപ്പെട്ടവർക്ക് കാഴ്ചവെക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ