- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂടിന്റെ 90 വർഷത്തെ റെക്കോർഡ് മറികടന്ന് ഡെത്ത് വാലി; 38,000 ഏക്കറിൽ തീപടർന്ന് കാലിഫോർണിയ; പതിവു തെറ്റിക്കാതെ എത്തിയ കാട്ടുതീ കെടുത്താനാവാതെ അമേരിക്ക; കാനഡയിൽ തുടങ്ങിയ അതിതാപം അമേരിക്കയെ ഗ്രസിക്കുമ്പോൾ
വാഷിങ്ടൺ: കഴിഞ്ഞ 90 വർഷത്തിനുള്ളിലെ റെക്കോർഡ് താപനിലയിലൂടെ കടന്നുപോകുന്ന കാലിഫോർണിയയിൽ കൂനിന്മേൽ കുരു എന്നപോലെ കാട്ടുതീയും. സിസ്കിയൂ കൗണ്ടിയിൽ അണയ്ക്കാനാകാതെ കത്തിപ്പടരുന്ന കാട്ടുതീയുടെ ചിത്രങ്ങളു വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുകയാണ്. നാഷണൽ വെതർ സർവ്വീസ് ഷെയർ ചെയ്ത ദൃശ്യങ്ങൾ അതിവേഗം വൈറലായിക്കൊണ്ടിരിക്കുന്നു.
ഒരു ചുഴിയിലെന്നപോലെ ഒരു സാങ്കൽപിക് സ്തംഭത്തിനു ചുറ്റും കറഞ്ഞി മേൽപ്പോട്ടുയരുന്ന ഈ അഗ്നിച്ചുഴിക്കൊപ്പം ചൂടുള്ള വായുവും വാതകങ്ങളും, പുകയും പിന്നെ കത്തിക്കരിഞ്ഞ മരങ്ങളുടെ അവശിഷ്ടങ്ങളും മേൽപ്പോട്ടുയരും. ജൂൺ 21 ന് ആരംഭിച്ച ടെന്നന്റിലെ ഈ കാട്ടുതീ ഇതുവരെ 10,580 ഏക്കർ സ്ഥലത്തെ വൃക്ഷലതാദികളെ ആകപ്പാടെ ദഹിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഈ അഗ്നിബാധ നിയന്ത്രണാധീനമായിട്ടുണ്ട് എന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
ടെനന്റ് അഗ്നിബാധ നിയന്ത്രണാധീനമായതോടെ നെവാഡ സംസ്ഥാനത്തിന്റെ അതിർത്തിയിലൂടെയുള്ള പുതിയൊരു കാട്ടുതീ ഇപ്പോൾ പ്രശ്നങ്ങൾ സൃഷ്ടികുകയാണ്. കനത്ത ചൂട് അനുഭവപ്പെടുന്ന ഈ ഭാഗത്ത് കാട്ടുതീ കൂടുതൽ അപകടകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. നാളെ വരെ കാലിഫോർണീയയിൽ മൊത്തമായി വാർണിങ് നൽകിയിരിക്കുകയാണ്.
ജൂൺ 30 ന് രണ്ട് ഇടിമിന്നലുകളാൽ ആരംഭിച്ച കാട്ടുതീ വളരെ തീവ്രസ്വഭാവം കാണിക്കുന്നതായിട്ടാണ് അധികൃതർ പറയുന്നത്. തഹോ തടാകത്തിന് 45 മൈൽ വടക്കായി ആരംഭിച്ച കാട്ടുതീ അണയുന്ന ലക്ഷണമൊന്നും കാണിക്കുന്നില്ല. മാത്രമല്ല, ഇന്നലെയും തൊട്ടു തലേദിവസവുമായി കൂടുതൽ ശക്തിപ്രാപിക്കുന്നതായാണ് അനുഭവപ്പെടുന്നത്. മാത്രമല്ല സിയാറ നെവാഡവനമേഖലയ്ഹിൽ നിന്നും ഇത് വടക്ക് കിഴക്ക് ദിശയ്ഹിലേക്ക് വ്യ്ഹാപിക്കുകയുമാണ്.
കെട്ടിടങ്ങൾക്ക് അഗ്നിബാധ ഉണ്ടായതായി റിപ്പോർട്ടുകളില്ലെങ്കിലും ഏകദേശം 2,800 പേർക്ക് സ്ഥലത്തുനിന്നും ഒഴിയുവാനുള്ള മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മാത്രമല്ല, പ്ല്യൂമാസ് നാഷണൽ ഫോറസ്റ്റിന്റെ 200 ചതുരശ്ര മൈൽ സ്ഥലം അടച്ചിരിക്കുകയുമാണ്. അഗ്നിശമന സേനാംഗങ്ങൾക്ക് കൈകാര്യം ചെയ്യുന്നതിലും അപ്പുറമാണ് തീയുടെ തീവ്രത. മാത്രമല്ല, ആഞ്ഞടിക്കുന്ന കാറ്റ് കാര്യങ്ങൾ കൂറ്റുതൽ വഷളാക്കുകയുമാണ്.
ചിലയിടങ്ങളിൽ 100 അടി ഉയരത്തിൽ വരെ അഗ്നിജ്വാലകൾ ഉയരുന്നുണ്ട്. ഇത് അഗ്നിശമന സേനാംഗങ്ങൾക്ക് കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നു. അതുകൊണ്ടുതന്നെ അവർ ഇപ്പോൾ ശ്രദ്ധിക്കുന്നത് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് അഗ്നി പടരാതിരിക്കാനാണ്. കനത്ത കാറ്റും വരണ്ട കാലാവസ്ഥയും ഉയർന്ന അന്തരീക്ഷോഷ്മാവും അഗ്നിബാധയെ ത്വരിതപ്പെടുത്തുന്നു. ഇതുവരെ വെറും9 ശതമാനം തീ മാത്രമാണ് അണയ്ക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ, അഗ്നിബാധയിൽ ആരെങ്കിലും മരണമടഞ്ഞതായോ ഗുരുതരമായ പരിക്കുകൾ പറ്റിയതായോ റിപ്പോർട്ടുകളീല്ല.
പടിഞ്ഞാറൻ തീരങ്ങളിൽ താപനില ഇനിയും ഉയരും എന്നുള്ള മുന്നറിയിപ്പ് കടുത്ത ആശങ്ക പരത്തിയിട്ടുണ്ട്. കഴിഞ്ഞ 90 വർഷങ്ങളിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. തെക്കൻ കാലിഫോർണിയയിലും കൂടിയ ഊഷ്മാവ് രേഖപ്പെടുത്തി. എന്നാൽ, തിങ്കളാഴ്ച്ചയോടെ താപനില കുറഞ്ഞു തുടങ്ങും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. വടക്കെ അമേരിക്കയിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ ജൂൺ മാസം കഴിഞ്ഞുപോയ ഉടനെയ്ഹാണ് പുതിയ ഉഷ്ണ തരംഗം എത്തിയിരിക്കുന്നത്.
മറുനാടന് ഡെസ്ക്