- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലമതിക്കാനാകാത്തത്ര സ്വർണവും വജ്രവും; കുമിഞ്ഞുകൂടി കിടക്കുന്നത് ഭൂമിയിലെ ഓരോ മനുഷ്യനെയും കോടീശ്വരനാക്കാൻ കഴിയുന്ന കോസ്മിക് സമ്പത്ത്; 16 സൈക്കിയെ തേടി നാസയുടെ വാഹനം കുതിക്കുക 2022-ൽ ഫ്ളോറിഡയിൽ നിന്നും; ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹം മാറ്റിയെഴുതുക മനുഷ്യരാശിയുടെ തലയിലെഴുത്തോ?
ഭൂമിയിലെ എല്ലാ മനുഷ്യരെയും കോടീശ്വരന്മാരാക്കാനുതകുന്ന കോസ്മിക് സമ്പത്തിനെ കുറിച്ച് പഠനം നടത്താനൊരുങ്ങി നാസ. സ്വർണവും വജ്രവും തുടങ്ങി വിലയേറിയ അമൂല്യലോഹ നിക്ഷേപമുള്ള 16 സൈക്കി(16 (psyche) എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് വിശദമായ പഠനം നടത്താനായി സൈക്കി(psyche) എന്ന ദൗത്യത്തിനാണ് നാസ രൂപം നൽകിയിരിക്കുന്നത്. ഈ ഛിന്നഗ്രഹത്തിലെ വിലയേറിയ ലോഹങ്ങൾക്ക് 10,000 ക്വാഡ്രില്യൺ ഡോളർ വിലയുണ്ടെന്ന് വിദഗ്ദ്ധർ അവകാശപ്പെടുന്നു - ഇത് സാങ്കേതികമായി ഭൂമിയിലെ ഓരോ വ്യക്തിയെയും ശതകോടീശ്വരനാക്കാൻ കഴിയും (ഡോളർ കണക്കിൽ). അരിസോണ സർവകലാശാലയുമായി ചേർന്ന് നടത്തുന്ന നാസയുടെ ദൗത്യം ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിൽ നിർണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ നാസ സൈക്ക് മിഷനെക്കുറിച്ചുള്ള ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. സ്വർണ്ണത്തിലും മറ്റ് വിലയേറിയ ലോഹങ്ങളിലും സമ്പന്നമായ 16 സൈക്കി ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലാണ് സ്ഥിതിചെയ്യുന്നത്. വാൾസ്ട്രീറ്റ് ഗവേഷണ സ്ഥാപനമായ ബെർൺസ്റ്റൈൻ മുമ്പ് 16 സൈക്കി എന്ന ഛിന്നഗ്രഹത്തിൽ 17 ദശലക്ഷം ബില്യൺ ടൺ നിക്കൽ-ഇരുമ്പ് അടങ്ങിയിരിക്കാമെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യരാശിയുടെ ദശലക്ഷക്കണക്കിന് വർഷങ്ങളായി നിലവിലുള്ള ആവശ്യം നിറവേറ്റാൻ ഇത് മതിയാകും.
2022-ൽ ഫ്ളോറിഡയിൽവച്ചാവും പഠനം നടത്താനുള്ള നാസയുടെ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം നടക്കുക. മൂന്നര വർഷം കൊണ്ട് പേടകം സൈക്കിയിൽ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. തുടർന്ന് 21 മാസത്തോളം പേടകം സൈക്കിയെ ചുറ്റി നിരീക്ഷണം നടത്തും. ഛിന്നഗ്രഹത്തിലെ പാറക്കൂട്ടങ്ങൾക്കും ഐസ് പാളികൾക്കുമപ്പുറം അതിന്റെ ഉള്ളിലെ ഇരുമ്പ് കാമ്പിനേയും മറ്റ് ലോഹങ്ങളേയും കുറിച്ച് പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് നാസ വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്തരത്തിലൊരു പഠനം നാസയുടെ നേതൃത്വത്തിൽ നടക്കുന്നത്.
16 സൈക്കിയിൽ വൻതോതിൽ ലോഹനിക്ഷേപമുണ്ടെന്നാണ് നേരത്തെ നടത്തിയ പരിശോധനകൾ വ്യക്തമാക്കുന്നത്. നിക്കൽ, ഇരുമ്പ് തുടങ്ങിയ ലോഹസംയുക്തങ്ങളാലാണ് സൈക്കേ രൂപം കൊണ്ടിരിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. അകക്കാമ്പിൽ സ്വർണനിക്ഷേപമാണുള്ളത്. വജ്രനിക്ഷേപപവുമുണ്ട്. 10,000 ഡോളർ ക്വാഡ്രില്യൺ വിലമതിക്കുന്ന ഈ നിക്ഷേപങ്ങൾക്ക് നിലവിൽ ഭൂമിയിലെ എല്ലാ ആവശ്യങ്ങൾക്കും തികയും. ഭൂമിയിലെ എല്ലാ മനുഷ്യരെയും കോടിപതിയാക്കുന്നതിനു സമമാണ് ഈ തുക.
മിഷൻ ടൈംലൈൻ:
വിക്ഷേപണം: 2022
സഞ്ചരിക്കാൻ എടുക്കുന്ന സമയം: 3.5 വർഷം
16 സൈക്കിയിൽ എത്തുക: 2026ൽ
നിരീക്ഷണ കാലയളവ്: 21 മാസം ഭ്രമണപഥത്തിൽ. സൈക്കിംഗിന്റെ സവിശേഷതകൾ മാപ്പിങ്, പഠിക്കൽ
മിഷൻ ഇവന്റുകൾ
2022 - ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സൈക്ക് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം
2026 - സൈക്കി ബഹിരാകാശവാഹനം ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തും
2026-2027 - സൈക്കി ബഹിരാകാശവാഹനം സൈക്കി ഛിന്നഗ്രഹത്തെ പരിക്രമണം ചെയ്യുന്നു
മറുനാടന് ഡെസ്ക്