ന്യൂഡൽഹി: ടിവി അവതാരകൻ 22 കാരിയെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായി പരാതി. ഡൽഹിയിലെ ചാണക്യപുരിയിലെ ഹോട്ടലിൽ വച്ചായിരുന്നു പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ടിവി അവതാരകനായ യുവാവ് മുംബൈയിലെ ഒരു വ്യവസായിയുടെ മകനാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് 28 കാരനായ പ്രതി യുവതിയെ ഡൽഹിയിലെ ഖാൻ മാർക്കറ്റിൽ വച്ച് കണ്ടുമുട്ടിയിരുന്നു. തുടർന്ന് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഹോട്ടലിലേക്ക് യുവതിയെ കൂട്ടുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിലെത്തിയ ശേഷം ഇയാൾ യുവതിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം അവിടെവച്ച് ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. വർഷങ്ങളായി പരിചയമുള്ള യുവതിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

കഴിഞ്ഞ മൂന്ന് വർഷമായി യുവതിയും പ്രതിയും പരസ്പരം അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടെലിവിഷൻ ചാനലിൽ ജോലി ചെയ്യുന്ന ഇയാൾ മുംബൈയിലെ ഒരു വ്യവസായിയുടെ മകനാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റുചെയ്യാൻ ഒരു സംഘത്തെ മുംബൈയിലേക്ക് അയച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.