- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ഭർത്താവിന്റെ മുഖത്ത് ആസിഡൊഴിച്ചു; കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന് യുവതിയുടെ ആത്മഹത്യ; നാടിനെ നടുക്കിയ ദുരന്തം തിരുവനന്തപുരത്ത്
തിരുവനന്തപുരം: രണ്ടാം ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് കുഞ്ഞുമായി കിണറ്റിൽ ചാടിയ യുവതിയും കുഞ്ഞും മരിച്ചു. കിളിമാനൂർ പുളിമാത്ത് താമസിക്കുന്ന ബിന്ദു(40)വാണ് അഞ്ച് വയസ്സുള്ള മകൻ റെജിനെ കിണറ്റിലെറിഞ്ഞ ശേഷം ജീവനൊടുക്കിയത്.ആസിഡ് വീണു പൊള്ളലേറ്റ ഭർത്താവ് രജിലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ബിന്ദു ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.പിന്നാലെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ ശേഷം ബിന്ദുവും കിണറ്റിൽ ചാടിയെന്നാണ് വിവരം.
വഴക്ക് നിത്യസംഭവമായതിനാൽ തന്നെ ഇവരുമായി ആരും സഹകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസവും രാത്രി വഴക്കുണ്ടായപ്പോൾ ഇ കാരണം കൊണ്ടുതന്നെ ആരും ശ്രദ്ധിച്ചില്ല. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിന്ദുവിന്റെയും റെജിലാലിന്റെയും രണ്ടാംവിവാഹമാണിത്.
മറുനാടന് മലയാളി ബ്യൂറോ