- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുസ്ഥലത്ത് വെച്ച് ഭർത്താവിന്റെ മർദനം; പൊലീസ് പരാതി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി യുവതി; വധശ്രമത്തിന് കേസെടുത്തെന്ന് പൊലീസും
കോഴിക്കോട്: പൊതുസ്ഥലത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദനം. അശോകപുരം ജംഗ്ഷനിൽ മീൻവിൽപ്പന നടത്തുകയായിരുന്ന ശാമിലി എന്ന യുവതിയെയാണ് വെള്ളിയാഴ്ച്ച വൈകുന്നേരം ഭർത്താവ് പൊതുസ്ഥലത്തുവെച്ച് മർദിച്ചത്. ശാമിലിയുടെ വാഹനവും ഭർത്താവ് ചവിട്ടി നിലത്തിട്ടു. ആക്രമണത്തിൽ യുവതിയുടെ മൂക്കിന് സാരമായി പരിക്കേറ്റിരുന്നു.
കൊല്ലുമെന്നും മുഖത്ത് ആസിഡൊഴിക്കുമെന്നും നിധീഷ് ഭീഷണിപ്പെടുത്തിയതായും ശ്യാമിലി പറഞ്ഞു. നിധീഷിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. നിധീഷ് ഒളിവിലെന്നാണ് പൊലീസ് പറഞ്ഞു. മുമ്പ് ഭർത്താവിൽ നിന്നും മർദ്ദനമുണ്ടാകുമ്പോഴെല്ലാം പൊലീസിൽ പരാതി നൽകിയിരുന്നെന്നും വിഷയം ഒത്തുതീർപ്പാക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും ശ്യാമിലി പറഞ്ഞു.
കഴിഞ്ഞ 12 വർഷകാലമായി ഇത് അനുഭവിക്കകുയാണ്. ചെറിയ അടിയൊന്നുമല്ല. എന്റെ എത്രയോ പരാതികൾ നടക്കാവ് സ്റ്റേഷനിൽ ഉണ്ട്. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. കഴിഞ്ഞ മാസം കൊടുത്ത പരാതി പോലും അവിടെയില്ല. മറിച്ച് എന്നെ അടിച്ചയാൾ നൽകിയ പരാതി അവിടെ ഉണ്ട്. ഭാര്യയും ഭർത്താവും ഒത്തുതീർപ്പാക്കണം എന്നാണ് പലപ്പോഴും ലഭിക്കുന്ന മറുപടി. കുടുംബം പുലർത്താൻ വേണ്ടിയാണ് മീൻ വിൽപന നടത്തുന്നതെന്നും യുവതി പറയുന്നു.