- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ; ആത്മഹത്യക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങൾ
തിരുവനന്തപുരം: മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറംമൂട് ആണ് സംഭവം. കുന്നുമ്മൽ സ്വദേശി ശ്രീജയാണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളിൽച്ചെന്ന മൂന്ന് കുട്ടികളും ഗുരുതരാവസ്ഥയിലാണ്. കുടുംബ പ്രശ്‌നങ്ങളായിരുന്നു ആത്മഹത്യക്ക് കാരണം.
ഇന്നലെ രാത്രിയോടെയാണ് 26കാരിയായ ശ്രീജ ആത്മഹത്യ ചെയ്തത്. ഇവർ ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഒൻപത്, ഏഴ്, മൂന്നര വയസ്സ് പ്രായമുള്ള കുട്ടികളാണ് ശ്രീജയ്ക്കുള്ളത്.ശ്രീജയുടെ ഭർത്താവ് ബിജു പൂണെയിലാണ് ഉള്ളത്.
പൂണെയിലെ ടയർ വർക് ഷോപ്പിലാണ് ബിജു ജോലി ചെയ്യുന്നത്. ഇയാൾ കഴിഞ്ഞ കുറച്ച് കാലമായി കുടുംബവുമായി പിണങ്ങി കഴിയുകയാണ്. കുടുംബപ്രശ്നങ്ങളാണോ ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് അന്വേഷിക്കുന്നു. ശ്രീജയുടെ മുതിർന്ന രണ്ട് കുട്ടികളും പെൺകുട്ടികളാണ്. ഇളയ ആൺകുട്ടിക്ക് മൂന്നര വയസ്സുണ്ട്.