- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുങ്കണ്ടത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; മുറിയിൽ രക്തകറ; മരണത്തിൽ ദുരൂഹതയെന്ന് ദേവികയുടെ ബന്ധുക്കൾ
ഇടുക്കി: നെടുങ്കണ്ടത്തിന് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കവുന്തിയിലാണ് വീട്ടമ്മയായ യുവതിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തയിത്. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക ജെ നായരാണ് മരിച്ചത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് ഭർത്താവ് അർജുൻ. രാത്രി ശുചിമുറിയിൽ പോയ ഭാര്യ തിരികെയെത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണത്തിൽ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. കിടപ്പു മുറിക്കുള്ളിൽ തകർന്ന നിലയിൽ കസേരകളും ദേവിക ആത്മഹത്യ ചെയ്ത കുളിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Next Story