- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുകച്ചാൽ: ചപ്പുചവറുകൾക്ക് തീ ഇടുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ സിനോജിന്റെ ഭാര്യ കെ.പി.പ്രതിഭ (36) ആണു മരിച്ചത്.
ചവറിനു തീ ഇടുമ്പോൾ തീ വസ്ത്രത്തിലേക്ക് പടർന്നാണ് പൊള്ളലേറ്റത്. ഇന്നലെയായിരുന്നു സംഭവം. വസ്ത്രത്തിൽ തീ പടർന്നതോടെ പ്രതിഭ സമീപത്തെ ശുചിമുറിയിൽ കയറിയെങ്കിലും വെള്ളം ഇല്ലായിരുന്നതിനാൽ തീ അണക്കാനായില്ല. പ്രതിഭയുടെ
കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്.
ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
Next Story