- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടു നിർമ്മാണത്തിന് സാക്ഷിച്ച തേക്ക് ഉരുപ്പിടികൾ മോഷ്ടിച്ച രണ്ടു പേർ പിടിയിൽ; ഷുക്കൂറും റിയാസും കവർന്നത് നാല് ലക്ഷം രൂപയുടെ തേക്ക് മരം
കണ്ണൂർ: വീട് നിർമ്മാണത്തിന് സൂക്ഷിച്ചു വെച്ച നാല് ലക്ഷം രൂപയുടെ തേക്ക് ഉരുപ്പിടികൾ മോഷ്ടിച്ച കേസിലെ പ്രതികൾ റിമാൻഡിൽ. ചക്കരക്കൽ മൗവ്വഞ്ചേരിയിലാണ് സംഭവം.മൗവ്വഞ്ചേരിയിൽ വീട് നിർമ്മാണത്തിന് സുക്ഷിച്ചു വെച്ച നാലുലക്ഷം രൂപയുടെ തേക്ക് മരം മോഷ്ടിച്ച കേസിൽ പ്രതികളെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മിടാവിലോട് കൊല്ലറോത്ത് വീട്ടിൽ അബ്ദുൾ ഷുക്കൂർ (43), പൊതുവാച്ചേരി മാക്കുന്നത്ത് ഹൗസിൽ എ.റിയാസ് (36) എന്നിവരെയാണ് ചക്കരക്കൽ സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. മൗവഞ്ചേരി യു പി സ്‌കൂളിനു സമീപം വി.പി.റഫീഖിന്റെ തേക്കുമരമാണ് കവർന്നത്.
പ്രതികൾ 'മരം കവർച്ച ചെയ്യാൻ ഉപയോഗിച്ച വാഹനം തലശ്ശേരിയിലെ ആക്രിക്കടയിൽ പൊളിച്ചുമാറ്റിയതായി കണ്ടെത്തി. എഎസ്ഐ സുജിത്ത് കുമാർ, കെ.രാജീവൻ, പി.ബിജു, പ്രമോദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയതിരുന്നു. തലശേരി കോടതിയിൽ ഹാജരാക്കി.
മറുനാടന് മലയാളി ബ്യൂറോ