- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായികലോകം കാത്തിരുന്ന ഫുട്ബോൾ ക്ലാസിക്കിന് ആരോഗ്യ വകുപ്പിന്റെ റഡ് കാർഡ്; ബ്രസിൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരം നിർത്തി വെച്ചു; നടപടി അർജന്റീനൻ താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി
സാവോ പോളോ:ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിർത്തിവെച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മത്സരം നിർത്തിവെച്ചത്.
മാർട്ടിനെസ്, ലോ സെൽസോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവർക്കെതിരേയാണ് പരാതി ഉയർന്നത്. ബ്രസീൽ ആരോഗ്യമന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ താരങ്ങൾ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ അർജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവർ ക്വാറന്റൈൻ നിയമം പാലിച്ചില്ല എന്നതാണ് അർജന്റീനിയൻ താരങ്ങളെ ഒഴിവാക്കാൻ ഉള്ള കാരണമായി ബ്രസീൽ ആരോഗ്യ മന്ത്രാലയം പറയുന്നത്.
സ്പോർട്സ് ഡെസ്ക്
Next Story