- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്ലം' കേക്കില്ലാതെ എന്ത് ക്രിസ്തുമസ്...; വറൈറ്റിയായി ഒരു കേക്ക്; കൃത്രിമ കളറും കാരമലും ഒന്നും ഉപയോഗിച്ചിട്ടില്ല; വയറിന് പ്രശ്നങ്ങളുള്ളവര്‍ക്കും കഴിക്കാം; ആരോഗ്യം കാക്കാന്‍ 'ബജ്‌റ മില്ലെറ്റ് റിച്ച് പ്ലം കേക്ക്'!
ക്രിസ്തുമസ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ആദ്യം ഓർമ വരുന്നത് 'പ്ലം' കേക്കാണ്. ക്രിസ്തുമസിന് പ്ലം കേക്ക് മുറിക്കാത്ത ഒരു വീട് പോലും കാണുകയില്ല. ക്രിസ്മസിന് പ്ലം കേക്കില്ലാതെ ആഘോഷം അതിന്റെ പൂർണതയിൽ എത്തില്ല. ക്രിസ്മസിന് കേക്കും വൈനുമൊക്കെയായി ആളുകൾ ആഘോഷിക്കുന്നു.
പക്ഷെ കഴിക്കുമ്പോൾ ആരോഗ്യം കൂടി കാക്കുന്നത് നല്ലതായിരിക്കും. മൈദ ഒഴിവാക്കിയുള്ള കേക്കാണ് ഇത്തവണ ക്രിസ്മസിന് സ്‌പെഷ്യൽ. ബജ്‌റ മില്ലെറ്റ് കൊണ്ടുള്ള റിച്ച് പ്ലം കേക്കാണ് ക്രിസ്മസ് സ്‌പെഷ്യലായി അവതരിപ്പിച്ചിരിക്കുന്നത്.
2023 -ൽ ധാന്യമായി യു.എന്‍. തിരഞ്ഞെടുത്ത ധാന്യമാണ് മില്ലെറ്റ്. പേള്‍ മില്ലെറ്റ് എന്നറിയപ്പെടുന്ന ബജ്‌റ (കമ്പം) ഇതില്‍ പ്രധാനിയാണ്. മുത്തുപോലെ തോന്നിപ്പിക്കുന്ന ഈ ചെറുധാന്യം ഇന്ത്യയില്‍ ധാരാളമായി ഉത്പ്പാദിപ്പിക്കുന്നുണ്ട്.
എങ്കിലും നമ്മളില്‍ പലര്‍ക്ക് ഇതിനെക്കുറിച്ച് കൃത്യമായ ധാരണയില്ല. ഇരുമ്പ്, സിങ്ക് കോപ്പര്‍,മഗ്നീഷ്യം , ഇ.ബി.കോംപ്ലക് വിറ്റാമിനുകളുടേയും കലവറയാണ് ഈ ധാന്യം. ബജ്‌റ മില്ലെറ്റ് പൗഡര്‍ ഉപയോഗിച്ചുള്ള പ്ലം കേക്ക് ആദ്യമായി പരീക്ഷിക്കുകയാണ്. കൃത്രിമ കളറും കാരമലും മറ്റു പ്രിസർവേറ്റീവുകളുമൊന്നും തന്നെ ഈ കേക്കില്‍ ഉപയോഗിച്ചിട്ടില്ല.
ഗ്ലൂട്ടന്‍ ഫ്രീ എന്നതാണെന്നും ഈ കേക്കിന്റെ പ്രത്യേകതയാണ്. റിഫൈന്‍ഡ് പഞ്ചസാരയുപയോഗിക്കാതെയാണ് ഈ കേക്ക് നിര്‍മ്മാണം, ബ്രൗണ്‍ ഷുഗറും ഇതിന്റെ പ്രധാനഘടകമാണ്.മില്ലെറ്റിന്റെ ഗുണങ്ങള്‍ക്കൊപ്പം വയറിന് പ്രശ്‌നങ്ങളുള്ളവര്‍ക്ക് പോലും ഇതു കഴിക്കാം.
കേക്കിലുപയോഗിച്ചിരിക്കുന്ന ഫ്രൂട്ട്‌സ് പ്രിസര്‍വേറ്റ് ചെയ്യാന്‍ വൈനും ആല്‍ക്കഹോളും ഉപയോഗിച്ചിട്ടുണ്ട്. ബ്രഡുകളും മഫിനുകളുമെല്ലാം മില്ലെറ്റില്‍ തീർക്കാം.പുത്തന്‍ പാചകപരീക്ഷണത്തിനൊരുക്കമാണെങ്കില്‍ ഇനി നമുക്ക് മില്ലെറ്റ് പരീക്ഷണങ്ങളുമാകാം.