ചെങ്ങന്നൂർ: നിരന്തരമായ പ്രണയാഭ്യർത്ഥനകൾ എല്ലാം തന്നെ പതിനാറുകാരി നിരസിച്ചു. ഒടുവിൽ തന്റെ ബന്ധു കൂടിയായ യുവാവിന്റെ ആത്മഹത്യാ ഭീഷണിക്കു മുന്നിൽ അവൾക്കു മറ്റു മാർഗങ്ങൾ ഇല്ലാതെ പ്രണയം സമ്മതിക്കേണ്ടി വന്നു. ചെങ്ങന്നൂരിൽ ഇന്നലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിലെ പ്രതിയായ 19കാരൻ പെൺകുട്ടിയെ വലയിലാക്കിയതു പ്രണയം സമ്മതിച്ചില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യും എന്ന ഭീഷണി മുഴക്കിയാണ്.


ചെങ്ങന്നനൂർ തിരുവൻവണ്ടൂർ സ്വദേശിയായ യുവാവിനെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതിനു ശേഷമാണ് സംഭവങ്ങളുടെ തുടക്കം,പെൺകുട്ടിയുടെ അമ്മൂമ്മ ഒറ്റയ്ക്കു താമസിക്കുന്നതിനാൽ അമ്മയും പെൺകുട്ടിയും ഇടയ്ക്കിടെ അമ്മൂമ്മയോടൊപ്പം വന്നു താമസിക്കാറുണ്ട്. ഇങ്ങനെയാണ് പ്രതി പെൺകുട്ടിയോടു കൂടുതൽ അടുക്കുന്നതും വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകുന്നതും.

പിന്നീടു ഇങ്ങോട്ടു അമ്മൂമ്മയുടെ വീട്ടിലും,പ്രതിയുടെ വീട്ടിലും ആയി നിരവധി തവണ പെൺകുട്ടിയെ പീഡനത്തിനു ഇരയാക്കുകയായിരുന്നു. യുവാവിന്റെ പിതാവ് പെയ്ന്റിങ് ജോലിക്കും മാതാവ് ഇരുചക്രവാഹന ഷോറൂമിലും ജോലിക്കു പോകുന്നതിനാൽ വീട്ടിൽ പകൽ സമയത്ത് അനുജൻ മാത്രമെ ഉണ്ടാകാറുള്ളു 7 മാസത്തോളം യുവാവ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പെൺകുട്ടി സ്വന്തം വീട്ടിൽ തല ചുറ്റി വീണതിനെ തുടർന്നു തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചപ്പോയാണ് പെൺകുട്ടി 7 മാസം ഗർഭിണി ആണെന്ന വിവരം എല്ലാവരും അറിയുന്നത്. തുടർന്നു കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോളാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറയുന്നതു.ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നു ചെങ്ങന്നൂർ പൊലീസ് എത്തി കേസ് എടുക്കുകയും ചെയ്തു. സംഭവം പുറത്തായതോടെ ഒളിവിൽ പോയ പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ബന്ധു വീട്ടിൽ നിന്നു പൊലീസ് അറസ്റ്റു ചെയുകയായിരുന്നു.