- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; രാഷ്ടീയ പ്രേരിതമെന്ന് യൂത്ത്കോൺഗ്രസ്സ്; അക്രമത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പ്രശങ്ങളെന്നും പൊലീസ്
പാലക്കാട്: ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്യു മുൻ മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ യുവാവിന്റെ തലക്കും കൈക്കും പരിക്കേറ്റു.പരിക്കേറ്റ അൻഷിഫ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
തെരഞ്ഞെടുപ്പ് അടുത്തുക്കൊണ്ടിരിക്കുന്ന സമയത്ത് രാഷ്ട്രീയ പ്രേരിതമായ ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി സരിൻ ആരോപിച്ചു. അതേസമയം സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ ആണെന്നും ഒറ്റപ്പാലം പൊലീസ് പ്രതികരിച്ചു.
Next Story