- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം കുളിക്കാൻ എത്തിയത് ഇരുചക്രവാഹനങ്ങളിൽ; പമ്പയിൽ ഇറങ്ങി നീന്തുന്നതിനിടെ ഒഴുക്കിൽ പെട്ടു: റാന്നിയിൽ യുവാവിനായി തെരച്ചിൽ
റാന്നി: കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴുക്കിൽപ്പെട്ടു കാണാതായി. പ്ലാങ്കമൺ വട്ടമല സ്വദേശി ചെളിക്കുഴിയിൽ വിപിൻ ബിജു(18) ആണ് ഒഴുക്കിൽപെട്ടത്. ഇന്നു വൈകിട്ട് ആറോടെ ഇടപ്പാവൂർ പുത്തൂർ കടവിലായിരുന്നു സംഭവം.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കുളിക്കാനെത്തി ഒഴുക്കിൽപെടുകയായിരുന്നു. പേരൂർച്ചാൽ പാലത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ വെച്ച ശേഷം നദി കരയിലൂടെ നടന്നെത്തി പുത്തൂർ കടവിൽ കുളിക്കാനിറങ്ങുകയായിരുന്നു.റാന്നിയിൽ നിന്നും അഗ്നിശമന സേനയും കോയിപ്രം പൊലീസും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.
Next Story