കോതമംഗലം : പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈ ലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തി. ചേലാട് നിരവത്തു കണ്ടത്തിൽ എൽദോസ് പോളി (42) ന്റെ ജഡമാണ് കണ്ടെത്തിയിട്ടുള്ളത്. ഇന്നു പുലർച്ചെ നടക്കാനിറങ്ങിയവരാണ് ആദ്യം കാണുന്നത്. സമീപത്ത് മറിഞ്ഞു കിടക്കുന്ന നിലയിൽ സ്‌കൂട്ടറും കാണാം.

ചേലാട് സ്റ്റുഡിയോ നടത്തിവന്നിരുന്ന എൽദോസ് ഇന്നലെ രാത്രി 10 .30 മണിയോടെ ഫോൺ വന്നതിനെത്തുടർന്ന് 5 മിനിറ്റു കൊണ്ട് വരാമെന്ന് പറഞ്ഞ് എൽദോസ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നാണ് ഉറ്റവരുടെ വെളിപ്പെടുത്തൽ . വാഹനാപകടത്തിലാണ് മരണമെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. കോതമംഗലം പൊലീസ് മേൽ നടപടി സ്വീകരിച്ചു വരുന്നു.

പ്രദേശത്ത് അപകടം വർധിച്ചുവരികയാണെന്നും സമീപകാലത്ത് മൂന്നു അപകടങ്ങൾ പ്രദേശത്ത് നടന്നതായും പ്രദേശവാസികൾ പറയുന്നു