- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധം; ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസുമായുള്ള സംഘർഷത്തിൽ ഒരു പ്രവർത്തകന് പരിക്കേറ്റു.
പരിക്കേറ്റ പ്രവർത്തകനുമായി പ്രവർത്തകർ വീണ്ടും സെക്രട്ടറിയേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സെക്രട്ടറിയേറ്റ് പരിസരത്ത് വിന്യസിച്ചിരിക്കുകയാണ്. കോഴിക്കോട് ഉൾപ്പടെ പല ജില്ലകലിലും യുവമോർച്ചയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
Next Story