ലക്നൗ: സ്വന്തം അമ്മയെ കണ്ണമുൻപിലിട്ട് വെട്ടകൊലപ്പെടുത്തിയ കൊലയാളിയെ വലയിലാക്കി 12 വയസുകാരന്റെ ധീരത. ഉത്തർപ്രദേശിലാണ് ആണ് സംഭവം.കൊലയാളി രക്ഷപ്പെടാതിരിക്കാൻ മുറി പുറത്ത് നിന്ന് പൂട്ടി മകൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.മരിച്ച സ്ത്രീയുടെ കാമുകനാണ് അറസ്റ്റിലായത്.

മീററ്റിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വെട്ടുകത്തി ഉപയോഗിച്ചാണ് പ്രതി 12 വയസുകാരന്റെ അമ്മയെ കൊലപ്പെടുത്തിയത്.കാമുകനുമായുള്ള ബന്ധം തുടരുന്നതിൽ സ്ത്രീ എതിർപ്പ് അറിയി ച്ചതാണ്, പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.12കാരൻ നാലു സഹോദര ങ്ങളാണ് ഉള്ളത്. രാത്രിയിൽ അമ്മയെ കൊല്ലുന്നതിന് ദൃക്സാക്ഷിയായ 12കാരൻ ഓടിരക്ഷപ്പെടു ന്നതിന് പകരം മുറി പുറത്ത് നിന്ന് പൂട്ടി പ്രതിയെവലയിലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായിരുന്നു പ്രതി. ബന്ധം തുടർന്നു പോകുന്നതിൽ സ്ത്രീ എതിർപ്പ് അറിയിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ അച്ഛൻ ഡൽഹിയിലാണ് ജോലി ചെയ്യുന്നത്.