- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനാലുകാരിയെ ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനം; 21കാരനായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ; ബന്ധത്തിലേക്ക് നയിച്ചതിൽ വില്ലനായത് ഓൺലൈൻ പഠനത്തിനായി വാങ്ങിനൽകിയ മൊബൈൽ ഫോൺ
കിളിമാനൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിന്നാലുകാരിയെ പ്രണയംനടിച്ച് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം കോട്ടുകാൽ മാങ്കോട്ടുകോണം, എസ്.ഡി ഭവനിൽ നന്ദു എന്ന അബി സുരേഷാണ് (21) നഗരൂർ പൊലീസിന്റെ പിടിയിലായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് വീട്ടുകാർ ഓൺലൈൻ പഠനത്തിനായി വാങ്ങിനൽകിയ ഫോൺ വഴിയാണ് പ്രതി പരിചയപ്പെട്ടത്.
ഇവർ തമ്മിൽ അടുത്തതോടെ അബിയുടെ നിരന്തര നിർബന്ധത്തിന് വഴങ്ങി കുട്ടി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പലസ്ഥലങ്ങളിലും ഇയാളോടൊപ്പം പോകാൻ തുടങ്ങി.പലപ്പോഴും ഏറെ വൈകിയാണ് കുട്ടി തിരിച്ചെത്തിയിരുന്നത്. ഈ പെരുമാറ്റത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു. സ്‌കൂളിൽ നടത്തിയ കൗൺസലിംഗിലും അസ്വാഭാവികത തോന്നിയതോടെ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും പെൺകുട്ടിയെ സ്‌കൂൾ അധികൃതർ തിരുവനന്തപുരത്തുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കുകയുമായിരുന്നു.
ഇവിടെ നിന്ന് കരമനയിലുള്ള മറ്റൊരു സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയുടെ മൊഴി അവിടെയെത്തി നഗരൂർ പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തന്നെ ബൈക്കിൽ കയറ്റി വിഴിഞ്ഞത്തും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനൽകി.
തുടർന്നാണ് നഗരൂർ സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. നഗരൂർ എസ്.എച്ച്.ഒ ഷിജു, സീനിയർ സി.പി.ഒ മാരായ അജിത്ത്, പ്രതീഷ്, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ